May 3, 2024

വയനാട്ടിൽ ഭീതി പരത്തി പകർച്ചവ്യാധികൾ : തവിഞ്ഞാലിൽ 32 പേർക്ക് മഞ്ഞപിത്തം: നടവയലിൽ 45 പേർക്ക് പകർച്ച പനി.

0
സി.വി.ഷിബു.
കൽപ്പറ്റ: 

വയനാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചിലയിടങ്ങളിൽ ഭീതി പരത്തി പകർച്ചവ്യാധികൾ വർദ്ധിക്കുകയാണ്. 

തവിഞ്ഞാൽ പഞ്ചായത്തിൽ മഞ്ഞപിത്തം പടരുന്നു .പ്രളയത്തിനു ശേഷം ഇന്നലെ വരെ 32 കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ വകപ്പ്. മഞ്ഞപിത്തം ആദ്യം റിപ്പോർട്ട് ചെയ്ത തലപ്പുഴയിലെ എഞ്ചിനീയറിംഗ് കോളേജിന് ബുധനാഴ്ച വരെ അവധിയാണെങ്കിലും അവധി നീട്ടാനും സാധ്യത

ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷം ആരോഗ്യ വകുപ്പ് ഏറെ ഭീതിയോടെ കണ്ട ഒന്നായിരുന്നു മഞ്ഞപ്പിത്തം. വീടുകളിൽ ഭൂരിഭാഗത്തിലും വെള്ളം കയറിയ നിലയിലായിരുന്നു. എന്നാൽ ഭീതിജനകമല്ലെങ്കിലും തവിഞ്ഞാൽ പഞ്ചായത്തിൽ തലപ്പുഴയിലും പരിസരങ്ങളിലും മഞ്ഞപിത്തം ഇപ്പോൾ പടർന്നു പിടിക്കുകയാണ് കഴിഞ്ഞ ദിവസം തലപ്പുഴയിലെ വയനാട് എൻജിനീയറിംഗ് കോളേജിൽ 15 വിദ്യാർത്ഥികൾക്ക് മഞ്ഞപിത്തം പിടിപ്പെട്ടിരുന്നു .ഇതിന് പിന്നാലെയാണ് വീണ്ടും മഞ്ഞപിത്തം പടർന്നു പിടിക്കുന്നത്. മഞ്ഞപിത്തത്തെ തുടർന്ന  എഞ്ചിനീയറിംഗ് കോളേജിന് ബുധനാഴ്ച വരെ അവധി നൽകിയിരുന്നു എന്നാൽ മറ്റ് സ്ഥലങ്ങളിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കോളേജിന്റെ അവധി നീട്ടിനൽക്കാനാണ് സാധ്യത .ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 32 പേർക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചിട്ടുണ്ട് രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രസിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കിയിട്ടുണ്ട് കിണറുകളിലും മറ്റും ക്ലോറിനേഷൻ ചെയ്യുകയും ആശാ വർക്കർമാർ ഉൾപ്പെടെ ജാഗ്രതയിലുമാണ് രോഗം പടരുന്ന സാഹചര്യത്തിൽ കടകളിലും മറ്റ് ശീതളപാനീയങ്ങൾ വിൽക്കുന്നത് താല്കാലികമായി പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചിട്ടുണ്ട്. എന്നാലും കടകളിലും മറ്റും ശീതളപാനീയ വിൽപ്പന നടക്കുന്നുമുണ്ട് ഇക്കഴിഞ്ഞ പ്രളയത്തിൽ കിണറുകളിൽ വെള്ളം കയറിയപ്പോൾ വിവിധ സന്നദ്ധ സംഘടനകളുടെ നല്ല രീതിയിലുള്ള ഇടപ്പെടലിന്റെ ഭാഗമായി കിണറുകളെല്ലാം വൃത്തിയാക്കിയിരുന്നു അതു കൊണ്ട് തന്നെ മഞ്ഞപിത്തത്തിന്റെ വ്യാപനം ഒരു പരിധിവരെ തടയാൻ കഴിഞ്ഞിട്ടുമുണ്ട്.
നടവയൽ ഒസാനം ഭവൻ അഗതി മന്ദരിത്തിലെ ആദിവാസികൾ ഉൾപ്പടെയുള്ള 45 പേർക്ക് പകർച്ച പനി ബാധിച്ചു. 5 പേരുടെ നില ഗുരുതരമെന്ന്  സൂചനയുണ്ട്. . . ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയില്ലെന്ന് ആക്ഷേപമുയർന്നു. . ബത്തേരി സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ  സംഘം രോഗികളെ പരിശോധിച്ചു. .
എന്നാൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണന്നും ആശങ്കപ്പെടാനില്ലന്നും മറ്റിടങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ  മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *