May 3, 2024

അപകടസ്ഥലത്ത് സഹായമാകാൻ ട്രോമാ റെസ്ക്യൂ ഇനീഷ്യേറ്റീവ് (TRl ) വയനാട്ടിലും നിലവിൽ വന്നു.

0
Img 20181023 Wa0234
കൽപ്പറ്റ:  അപകട സ്ഥലത്ത്  സഹായമാവാൻ    ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ട്രോമാ റെസ്ക്യൂ ഇനീഷ്യേറ്റീവ് TRI പദ്ധതി വയനാട്ടിലും നിലവിൽ വന്നു. കേരളത്തിലെ മൊത്തം ആംബുലൻസുകളെ ഒരു മൊബൈൽ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തി, അപകടത്തിൽപ്പെടുന്നവരെ  

 പ്രാഥമികമായ പരിചരണത്തോടെ    ആശുപത്രിയിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിൽ ആദ്യഘട്ടത്തിൽ 3000 ആംബുലൻസ് ഡ്രൈവർമാർ  പരിശീലനം പൂർത്തിയാക്കി. അടുത്ത ഘട്ടത്തിൽ   മറ്റ് ഡ്രൈവർമാർക്കും  ട്രോമാകെയർ പരിശീലനം നൽകും.
വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 47 ആംബുലൻസ് ക്യാപ്റ്റൻ മാർക്ക് ബാഡ്ജും കിറ്റും വിതരണം ചെയ്തു.

 അപകടത്തിൽപ്പെടുന്നവരെ  സമയം നഷ്ടപ്പെടുത്താതെ അനുയോജ്യമായ ആശുപത്രിയിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം എന്ന് TRI വയനാട് ചെയർമാൻ ഡോ: രാജേഷ് കുമാർ, ഡോ: ഭാസ്കരൻ എന്നിവർ പറഞ്ഞു.
TRI  സോണൽ സെക്രട്ടറി  സുജീന്ദ്രൻ , വയനാട് ജില്ലാ പ്രസിഡണ്ട് ബാബു പുൽപ്പള്ളി, സെക്രട്ടറി സി.കെ. സദാശിവൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അപകട സമയത്ത് 9188 100100 എന്ന നമ്പറിൽ വിളിച്ചാൽ ഉടൻ ഇവർ സഹായത്തിനെത്തും. വയനാട് ഉൾപ്പടെ മുഴുവൻ ജില്ലയിലും ഈ സംവിധാനം നിലവിൽ വന്നതായി ഐ.എം. എ ഭാരവാഹികൾ പറഞ്ഞു.     
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *