May 3, 2024

വയനാട് ജില്ലാ സ്കൂൾ കായികമേള സമാപിച്ചു: ബത്തേരി ഉപജില്ലയും കാട്ടിക്കുളം ജി.എച്ച്. എസ്. എസും ജേതാക്കൾ

0
Img 20181023 Wa0250
ജില്ലാ സ്‌കൂള്‍ കായികമേള: കാട്ടിക്കുളം ചാമ്പ്യൻമാർ: 
ഉപജില്ലാ കിരീടം ബത്തേരിക്ക്
ആനപ്പാറ: ആനപ്പാറ ജി എച്ച് എസ് എസില്‍ മൂന്ന് ദിവസമായി നടന്നുവന്ന  വയനാട്  റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ബത്തേരി ഉപജില്ലയും കാട്ടിക്കുളം ജി.എച്ച്. എസ്. എസും    ഓവറോ ള്‍ ചാമ്പ്യന്മാരായി. കാട്ടിക്കുളം ജി എച്ച് എസ് എസ്. 27 സ്വര്‍ണ്ണവും 16 വെള്ളിയും 8 വെങ്കലവുമുള്‍പ്പെടെ 180.25 പോയിന്റ് നേടിയാണ് കാട്ടിക്കുളം നേട്ടം ആവര്‍ത്തിച്ചത്. എതിര്‍ ടീമുകളെ ബഹുദൂരം മുന്നിലാക്കി കാട്ടിക്കുളം നേടിയ വിജയത്തിന് മുന്നില്‍ മറ്റ് സ്‌കൂളുകള്‍ നിഷ്പ്രഭരായി. 16 സ്വര്‍ണ്ണം, 17 വെള്ളി, 9 വെങ്കലം എന്നിവയുള്‍പ്പെടെ 140 പോയിന്റുമായി ജി.എച്ച്.എസ്.എസ് മീനങ്ങാടി രണ്ടാം സ്ഥാനവും, 63.25 പോയിന്റുമായി(9 സ്വര്‍ണ്ണം, 4 വെള്ളി, 7 വെങ്കലം) ജി.എച്ച്.എസ്.എസ് കാക്കവയല്‍ മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ ജി.എച്ച്.എസ്.എസ് ആനപ്പാറ(27), ജി.എച്ച്.എസ്.എസ് വടുവഞ്ചാല്‍(22), ജി.എം.എച്ച്.എസ്.എസ് ചീരാല്‍(19), ജി.എം.ആര്‍.എസ് (19), ജി.കെ.എം.എച്ച്.എസ് കണിയാരം(17), ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ(16.25), എസ്.സി എച്ച്.എസ്.എസ് പയ്യമ്പള്ളി(16) എന്നീ സ്‌കൂളുകള്‍ യഥാക്രമം അഞ്ച് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഉപജില്ലാ അടിസ്ഥാനത്തില്‍ 398.25 പോയിന്റുമായി സുല്‍ത്താന്‍ ബത്തേരി ഒന്നാം സ്ഥാനവും 350.25 പോയിന്റുമായി മാനന്തവാടി രണ്ടാം സ്ഥാനവും 121.25 പോയിന്റ് നേടി വൈത്തിരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 44 സ്വര്‍ണ്ണവും 40 വെള്ളിയും 35 വെങ്കലവുമാണ് സുല്‍ത്താന്‍ ബത്തേരി ഉപജില്ലയുടെ സമ്പ്യാദ്യം. മാനന്തവാടിക്ക് 39 സ്വര്‍ണ്ണം, 34 വെള്ളി, 31 വെങ്കലവും ലഭിച്ചു. 8 സ്വര്‍ണ്ണവും 14 വെള്ളിയും 19 വെങ്കലവുമാണ് വൈത്തിരി ഉപജില്ലക്ക് നേടാനായത്. മൂന്ന് ഉപജില്ലകളില്‍ നിന്നായി 531 കായികതാരങ്ങളാണ് മേളയില്‍ പങ്കെടുത്തത്. 97 ഇനങ്ങളിലായി 73 വിദ്യാലങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ മേളയില്‍ മാറ്റുരച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ഗ്രൗണ്ട് ചളിക്കളമായിരുന്നു. ഇത് മത്സരങ്ങളെയും മത്സരാര്‍ത്ഥികളെയും പ്രതികൂലമായി ബാധിച്ചിരുന്നു. പ്രളയദുരിതത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആര്‍ഭാടങ്ങളും ഉദ്ഘാടന സമാപനചടങ്ങുകള്‍  ഒഴിവാക്കിയാണ് ഇത്തവണ മേള നടത്തിയത്. 
  ( റിപ്പോർട്ടുകൾ.: ആര്യ ഉണ്ണി, അഫ്സൽ, കെ.ജാഷിദ്.) 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *