May 1, 2024

എന്ന് തീരുമീ ദുരിതം …….? കുപ്പാടി റോഡിനോട് അധികൃതർക്ക് അവഗണന.

0
Img 20181024 Wa0064
ബത്തേരി: – സുൽത്താൻ ബത്തേരി താലൂക്കിൽ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ കാൽനടയായും അതിലുപരി ഏറ്റവും അധികം വാഹനങ്ങളും സഞ്ചരിക്കുന്ന കുപ്പാടി സെന്റ് മേരീസ് കോളജ് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല .1500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സെന്റ് മേരീസ് കോളജ് ,സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ,ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോ.ഓപ്പറേറ്റീവ് കോളജ് ,ആയിരത്തിനടുത്ത് കുട്ടികൾ പഠിക്കുന്ന കുപ്പാടി ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കെല്ലാം എത്തിപ്പെടാൻ ഏക ആശ്രയമാണ് ഈ റോഡ്. കോട്ടക്കുന്ന് മുതൽ സെന്റ് മേരീസ് കോളേജ് വരെ റോഡ് പൊട്ടിപൊളിഞ്ഞ് കിടന്നിട്ടും അധികാരികൾ ഇവിടേക്ക് ശ്രദ്ധിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ റോഡിന്റെ അവസ്ഥ .മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴികളുടെ ആഴം മനസ്സിലാകാതെ നിരവധി ബൈക്ക് യാത്രക്കാരായ വിദ്യാർത്ഥികളടക്കം ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്.പി.ഡബ്ല്യ ഡി യുടെ അധീനതയിലാണ് കോട്ടക്കുന്ന് മുതൽ കുപ്പാടി സ്കൂൾ വരെ ഏതാണ്ട് ഒര് കിലോമീറ്റർ 800  മീററർ ദൂരം .ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട് എന്ന് പറയുകയല്ലാതെ എന്ന് റോഡ് പണിതുടങ്ങാൻ പറ്റുമെന്നു പോലും പറയാൻ അധികൃതർക്കാവുന്നില്ല. കോളജുകളിലേക്കും ,സ്കൂളുകളിലേക്കും പോകാൻ മറ്റൊരു വഴിയും ആശ്രയിക്കാനില്ല. വയനാട്ടിലെ ഏക ഹെലിപ്പാടിലേക്കും ഈ വഴിയാണ് പോകേണ്ടത്. ഇനി തുലാവർഷം കൂടി തുടങ്ങിയാൽ യാത്രാക്ലേശം ഇതിലും ദുഷ്കരമാകും … അധികാരികളുടെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് കോട്ടക്കുന്ന് സെന്റ് മേരീസ് കോളജ് റോഡ്.
         ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *