April 30, 2024

വിത്തിനെക്കുറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതം പ്രിൻസിപ്പൽ കൃഷി ഓഫീസർ

0
കൃഷി വകുപ്പ് നൽകിയ നെൽവിത്തിലൂടെ മാനന്തവാടി കൃഷിഭവന്റെ പരിധിയിലുള്ള ഒരു
പാടശേഖരത്തിൽ കളശല്യം ഉണ്ടായി എന്ന ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത തികച്ചും
അടിസ്ഥാനരഹിതമാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. പ്രളയത്തിൽ നഷ്ടപ്പെട്ട
കൃഷി വീടും ആരംഭിക്കുവാൻ 1000 ഹെക്ടറിലേറെ സ്ഥലത്തേക്കു വേണ്ട 85 ടണ്ണോളം
വിത്താണ് കർഷകർക്ക് നൽകിയത്. പരാതി വന്ന പാടശേഖരത്തിൽ കുറേ ഭാഗം പ്രളയത്തിന്
മുമ്പ് സ്വന്തം വിത്തുപയോഗിച്ച് കൃഷിയിറക്കിയവരും പ്രളയത്തിൽ കൃഷി നശിക്കാത്തതിനാൽ
പഴയ കൃഷി തുടരുന്നവരുമാണ്. അവശേഷിക്കുന്ന ഭാഗത്തുള്ളവർ പതിവായി കളശല്യം ഉള്ള
പാടങ്ങളിൽ അനുവർത്തിക്കേ ശാസ്ത്രീയ പരിചരണ മുറകൾ അനുവർത്തിക്കാത്തവരാണ്.
ശാസ്ത്രീയ മുറകൾ മുൻകൂട്ടി സ്വീകരിച്ച ഇതേ പാടത്തിലെ മറ്റു കർഷകർക്ക് കളശല്യം ഉണ്ടായിട്ടില്ല. നെൽവിത്തിലൂടെയാണ് കളകൾ എത്തിയത് എന്ന ആരോപണം പാടശേഖര സമിതി
ഭാരവാഹികളും നിഷേധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ചില കർഷകരാണ് ഇതിനു പിന്നിൽ എന്ന് അവർ
ആരോപിക്കുന്നു. കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങളുമായി കർഷകർ ഒന്നിച്ചു നീങ്ങണമെന്നും
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത ഉപേക്ഷിക്കണമെന്നും
പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *