April 29, 2024

കിക്കോഫ് : സ്‌കൂൾ തല യോഗം ചേർന്നു

0
കായിക വകുപ്പ് പനമരം ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച ഫുട്‌ബോൾ
പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് സ്‌കൂൾ തല കമ്മിറ്റി യോഗം ചേർന്നു. ഒ.ആർ കേളു
എം.എൽ.എ ചെയർമാനായ പരിശീലന കേന്ദ്രത്തിന്റെ സ്‌കൂൾ തല കമ്മിറ്റിയാണ്
പദ്ധതിയെ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക. 2007
ജനുവരി 1 നും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ച കുട്ടികളെയാണ് പരിശീലനത്തിന്
തിരഞ്ഞെടുക്കുക. ഒരു കോച്ചിനെയും അസിസ്റ്റൻറ് കോച്ചിനെയും കേന്ദ്രത്തിൽ ലഭിക്കും.
ഓൺലൈൻ വഴിയാണ് രജിസ്‌ട്രേഷൻ. പനമരം കേന്ദ്രത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ
നവംബർ 5 വരെ നീട്ടിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 8 കേന്ദ്രങ്ങളിൽ ആണ്
പദ്ധതി ആരംഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 25 ആൺകുട്ടികൾക്കാണ് പരിശീലനം
നൽകുന്നത്. ഭക്ഷണം, ഫുട്‌ബോൾ കിറ്റ് തുടങ്ങിയവ നൽകുന്നതതോടൊപ്പം വിദേശ
അക്കാദമിയിൽ പരിശീലനം, പഠന യാത്രകൾ എന്നിവയും ലഭ്യമാകും. പനമരത്തെ
ഫുട്‌ബോൾ ആവേശം ഉൾക്കൊണ്ട് മാനന്തവാടി മണ്ഡലം എം.എൽ.എ ഒ.ആർ.കേളു
നടത്തിയ ഇടപെടലാണ് സംസ്ഥാന സർക്കാർ കിക്കോഫ് പദ്ധതി പനമരത്ത് അനുവദിച്ചത്.
നിലവിൽ 250 ൽ അധികം കുട്ടികൾ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *