May 6, 2024

സുസ്ഥിര വികസനം – സുരക്ഷിത കേരളം പരിഷത്ത് സെമിനാർ 15-ന്

0
 
 
സുസ്ഥിര വികസനം – സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന കാമ്പയിന്റ ഭാഗമായി വയനാട് ജില്ലയിൽ സെമിനാർ നടത്തുന്നു. 

കൽപ്പറ്റ എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽ വച്ച് നവംബർ 15ന് വ്യാഴാഴ്ച നടക്കുന്ന സെമിനാർ  വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി നസീമ ഉദ്ഘാടനം ചെയ്യും.

 "വയനാടിന്റെ പാരിസ്ഥിതിക ചരിത്രവും പ്രളയാനുഭവവും " എന്ന വിഷയം കേരള യൂണിവേഴ്സിറ്റി റിട്ട. പ്രഫസർ ഇ.കുഞ്ഞികൃഷ്ണനും " ഉരുൾപൊട്ടലുകളും വയനാടിന്റെ ഭൗമ ഘടനയും " എന്ന വിഷയം പൊന്നാനി എം.ഇ.എസ് കോളേജ് ജിയോജി വിഭാഗം പ്രഫസർ ഡോ.ബ്രിജേഷും പ്രളയം വയനാടിനെ എങ്ങനെ ബാധിച്ചു എന്ന് പഠന റിപ്പോർട്ട്‌ സി കെ വിഷ്ണുദാസും  അവതരിപ്പിക്കും.

വയനാട്ടിലെ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വിദ്യാർത്ഥികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സെമിനാർ ചർച്ചകളിൽ പങ്കെടുക്കും.

സമാപന സമ്മേളനത്തിൽ എംഎസ് എസ് ആർ എഫ് ഡയറക്ടർ ഡോ.ശിവൻ അധ്യക്ഷനാവും. ബഹു കൽപ്പറ്റ എംഎൽഎ  സി.കെ.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *