May 15, 2024

അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ശുപാര്‍ശകള്‍ പരിശോധിക്കും: എക്‌സൈസ് വകുപ്പു മന്ത്രി

0
ചികിത്സാ സഹായമുള്‍പ്പെടെ കാലാനുസൃതവര്‍ധനവിനായി  അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാരിലേക്ക് നല്‍കിയിരിക്കുന്ന ശുപാര്‍ശകള്‍ പരിശോധിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ . സെക്രട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തന അവലോകനം നടത്തുകയായിരുന്നു മന്ത്രി. അംശദായ വര്‍ധന സംബന്ധിച്ച് ക്ഷേമനിധി ആക്റ്റില്‍ വരുത്തേണ്ട ഭേദഗതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 
അബ്ക്കാരി തൊഴിലാളികള്‍ക്ക് ഇപിഎഫിലോ, അബ്ക്കാരി തൊഴിലാളി ക്ഷേമനിധിയിലോ അംഗത്വമെടുക്കുന്നത് സ്വന്തം ഇഷ്ടാനുസരണം തീരുമാനിക്കാം. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ഏതെങ്കിലും ഒന്നില്‍ മാത്രമേ അംഗത്വം എടുക്കുന്നതിന് കഴിയുകയുള്ളു എന്ന സാഹചര്യത്തില്‍ ബാറുടമകളുടെ യോഗം വിളിച്ച് ഇതു സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ബോര്‍ഡിന് ഉറപ്പു നല്‍കി. 
യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.മണിശങ്കര്‍, ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍,  അഡീ.ലേബര്‍ കമ്മീഷണര്‍ രഞ്ജിത് മനോഹര്‍, ബോര്‍ഡ് സിഇഒ സിന്ധു കെ.എസ്. , ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍, തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *