May 17, 2024

സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് നടത്തി: ഒരു കോടിയോളം രൂപയുടെ ചികിത്സ സൗജന്യം

0
Img 20190120 102438
കല്‍പ്പറ്റ:   വയനാട് പീപ്പിള്‍ ഫോറം,, മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ,വയനാട്  പ്രസ്സ് അക്കാദമി     എന്നിവയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പ്രസ്സ് ക്ലബ്ബ് ഹാളിൽ 
സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു ഉദ്ഘാടനം ചെയ്തു . 
വയനാട് പീപ്പിൾസ് ഫോറം  പ്രസിഡണ്ട് ബെസ്സി പാറക്കൽ അധ്യക്ഷത വഹിച്ചു. 
ജിന്‍സ് ഫാന്റസി, വിൽഫ്രഡ് ജോസ് മുതിരകാലായിൽ, ജിൻസ് തോട്ടുങ്കര എന്നിവർ പ്രസംഗിച്ചു .
മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
കേരള സ്റ്റേറ്റ് കോഡിനേറ്റർ ഉമേഷ് പോച്ചപ്പൻ  ,ഡോ : അക്ഷത, ഡോ: മാളവിക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 
  തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചെയ്തുകൊടുക്കും.  ഞായറാഴ്ച ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരു കോടിയോളം രൂപയുടെ ചികിത്സയാണ്  സൗജന്യമായി നൽകുന്നത്.  ക്യാമ്പിൽ പങ്കെടുത്തവരിൽ പലർക്കും സ്വകാര്യ ആശുപത്രികളിൽ മൂന്ന് ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ശസ്ത്രക്രിയക്ക് ചിലവ് പറഞ്ഞിരുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *