May 2, 2024

ചർച്ച് ആക്ടിലൂടെ സഭയെ തകർക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തും: കത്തോലിക്ക കോൺഗ്രസ്സ്

0
Img 20190223 Wa0062
ക്രൈസ്തവ സഭയെ കേരളത്തിൽ തകർക്കാനുള്ള ശ്രമം സമുദായം ഒറ്റക്കെട്ടായി നേരിടുമെന്നും, സഭയുടെ തകർച്ച ആഗ്രഹിച്ചു പ്രവർത്തിക്കുന്നവരെയും പ്രസ്ഥാനങ്ങളെയും ജനാധിപത്യ രീതിയിൽ ചെറുത്തു തോൽപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതി ഡയറക്ടർ ഫാ.ജിയോ കടവി. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ക്രൈസ്തവ സഭകൾക്ക് വ്യക്തമായ കാനൻ നിയമങ്ങളുണ്ട്.എന്നിരുന്നാലും രാഷ്ട്ര നിയമങ്ങൾ അനുസരിച്ചും വിധേയപ്പെട്ടുമാണ് സഭ ഓരോ രാജ്യത്തും ജീവിക്കുന്നത്.ഇന്ത്യാ രാജ്യത്തെ ഭരണഘടന അനുസരിച്ചും വിധേയപ്പെട്ടുമാണ് ഭാരതത്തിലെ ക്രൈസ്തവ സഭകൾ പ്രവർത്തിക്കുന്നത്. സഭയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഗവൺമെന്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചർച്ച് ആക്ട് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ചർച്ച് ബില്ലിനെതിരെ കേരളക്കലെ മുഴുവൻ സമുദായാംഗങ്ങളെയും ഒന്നിച്ചു നിറുത്തി ജനാധിപത്യ രീതിയിൽ നേരിടും.
മാനന്തവാടി രൂപ ത യിലെ മുഴുവൻ സമുദായാംഗങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് ഈ 'ദുഷ്ടലാക്ക് 'ബില്ലിനെതിരെ പോരാടുമെന്ന് രൂപത ഡ യ റ കടർ ഫാ.ആന്റോ മമ്പള്ളി, രൂപത പ്രസിഡന്റ് ഡോ.കെ.പി.സാജു ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ, ട്രഷറർ ജോർജ്ജുകുട്ടി വിലങ്ങപ്പാറ എന്നിവർ അറിയിച്ചു.
ശബരിമല വിശ്വാസികളുടെ മുന്നിൽ പരാജയപ്പെട്ട നിരീശ്വര പ്രസ്ഥാനക്കാർ ക്രൈസ്തവ വിശ്വാസികളെ ചിതറിക്കാനുമുള്ള ശ്രമം വിലപ്പോകി ല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സഭയെ രാഷ്ട്രീയ പാർട്ടികളുടെ കൂത്തരങ്ങാക്കാനുള്ള ഭരണപരിഷ്കരണ കമ്മീഷന്റെ കരടു ബില്ല് ഒരു വിശ്വാസിയും സ്വീകരിക്കില്ല. ഈ കരടു ബില്ല് ക്രൈസ്തവ വിശ്വാസത്തെ തകർക്കുന്നതിനും സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനും വേണ്ടി നിഗൂഡമായ നിരീശ്വര രാഷ്ടീയ അജണ്ട നടപ്പിലാക്കുന്നതിനും വേണ്ടിയുള്ളതാണെന്നും യോഗം വിലയിരുത്തി.
ചർച്ച് ആക്ട് എന്ത്, എന്തിന് ,എങ്ങനെ, എന്ന വിഷയത്തെ അടിസ്ഥാനമാക്കി അഡ്വ.ഫാ.തോമസ് ജോസഫ് തേരകം ക്ലാസ് നയിച്ചു.ഈ ബില്ല് ഭരണഘടനാപരമായി നില നിൽപില്ലാത്തതും ന്യൂനപക്ഷ അവകാശങ്ങൾ ധ്വംസിക്കുന്നതുമാണെന്നും വിലയിരുത്തി. രാഷട്രീയ ഇടപെടലുകൾക്ക് വഴി തുറക്കാനുള്ള ശ്രമമാണെന്നും വിശ്വാസികളെ ചിതറിച്ച് നിരീശ്വര പ്രസ്ഥാനങ്ങളിലെത്തിക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇടവകകളുടെയും രൂപതകളുടെയും എല്ലാ വിധത്തിലുമുള്ള വരവുചെലവു കണക്കുകൾ കൃത്യമായി സഭാതലത്തിലും സർക്കാർ തലത്തിലും ഓഡിറ്റ് ചെയ്ത് കൃത്യത വരുത്തുന്നതാണ് എല്ലാ വർഷവും. ബില്ലിൽ പരാമർശിക്കുന്നതനുസരിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ക്രൈസ്തവ സഭകൾ സ്വത്ത് കൈകാര്യം ചെയ്യുന്നതെന്നാണ്. സാധാരണ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന പുകമറകളാണ് ബല്ലിലുടനീളം ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഫാ.തോമസ് ജോസഫ് തേരകം പറഞ്ഞു.
സഭാ സംരക്ഷണ ജാഗ്രതാ സെമി നാറിൽ ഇടവക പ്രതിനിധികളെ കൂടാതെ രൂപത പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.
പീറ്റർ ഞറളക്കാട്ട്, തോമസ് അര്യ മണ്ണിൽ, ജോയി ചെട്ടിമ ട്ടേൽ, കുര്യാക്കോസ് ആന്റണി, ബീന കരിമാൻ കുഴി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *