May 9, 2024

പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി കൊലചെയ്ത പ്രതിക്ക് അഞ്ച് വർഷം തടവ്.

0
Anagha
അനഘയുടെ മരണം: പ്രതിക്ക് അഞ്ച് വർഷം തടവും 25000 രൂപ പിഴയും
കൽപ്പറ്റ: പുൽപ്പള്ളി  കല്ലുവയൽ ജയശ്രീ   ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വണ്‍ വിദ്യാർത്ഥിനി  പുൽപ്പള്ളി ആടിക്കൊല്ലി അമ്പത്താറ്  മൂലേതറയിൽ ദാസന്‍റെ മകൾ അനഘാദാസിനെ(17) കൊലപ്പെടുത്തിയ കേസിലെ പ്രതി പുൽപ്പള്ളി മാരപ്പൻമൂല പുലിക്കപറമ്പിൽ  അബ്ദുൾ റഹ്മാനെ(22) അഞ്ച് വർഷം തടവിനും 25000 രൂപ പിഴയടക്കാനും കർണാടക ചാമരാജ് നഗർ സെഷൻസ് കോടതി വിധിച്ചു. 2014 ഫെബ്രുവരി 14നായിരുന്നു സംഭവം. ഗുണ്ടൽപേട്ട മദൂരിനടുത്തെ ബേരന്പാടി തടാകത്തിലാണ് അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ജ·ദിനവും വാലന്ൈ‍റൻ ദിനവും ആഘോഷിക്കാനെന്ന വ്യാജേനെ അബ്ദുൾ റഹ്മാൻ അനഘയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയുമായിരുന്നു.


         2014 ഫെബ്രുവരി 14ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വിദ്യാർഥിനിയുമായി അബ്ദുൾറഹ്മാൻ കക്കൽതൊണ്ടിയിലെത്തിയത്. തടാകത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി നീന്തലറിയാതെ മരിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പോലീസിൽ നൽകിയ മൊഴി. എന്നാൽ കുളിക്കാനുപയോഗിക്കാത്ത ചെളിനിറഞ്ഞ ഈ തടാകത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പരിസരവാസികൾ സംശയം ഉന്നയിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. തടാകത്തിലിറങ്ങിയ അനഘയെ അബ്ദുൾ റഹ്മാൻ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇതിനെ എതിർത്ത് അനഘ തിരികെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് പ്രതി അനഘയെ തടാകത്തിൽ മുക്കി കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. . തുടർന്ന് മൃതദേഹം തടാകത്തിൽ തള്ളിയ ശേഷം അബ്ദുൾ റഹ്മാൻ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നവരെ വിളിച്ചുകൂട്ടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ഉടൻ ഗുണ്ടൽപേട്ട പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് പോലീസെത്തി അബ്ദുൾ റഹ്മാനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിദ്യാർഥിനിയുടെ കൊലപാതകത്തിന്‍റെ രഹസ്യങ്ങളിലേക്ക് വഴിതുറന്നത്. കൊലചെയ്യുന്നതിന് മാസങ്ങൾക്ക് മുന്പ് ഒരു വിവാഹവീട്ടിൽ വെച്ച് പരിചയപ്പെട്ട അനഘയുമായി പ്രതിയായ അബ്ദുൾ റഹ്മാൻ നിരന്തരമായി ഫോണിൽ ബന്ധപ്പെടുകയും കുട്ടിയെ വലയിലാക്കുകയുമായിരുന്നുവെന്നാണ് കേസ്. ചാമരാജ് നഗർ എസ്പി രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പുറമെ പുൽപ്പള്ളി സ്റ്റേഷനിലെ മുൻ എ എസ് .ഐ .  ആയിരുന്ന ഹനീഫയും കേസ് അനേഷണത്തിന് കർണാടക പോലീസിനോട് സഹകരിച്ചിരുന്നു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *