May 9, 2024

അതിർത്തിയിൽ യുദ്ധഭീതി: പ്രധാനമന്ത്രിക്ക് രാഷ്ട്രീയക്കളിയെന്ന് രമേശ് ചെന്നിത്തല

0
Img 20190301 Wa0032
മാനന്തവാടി:   രാജ്യരക്ഷയുടെ കാര്യം  പ്രധാനമന്ത്രി നരേന്ദ്ര മോദിരാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  ആരോപിച്ചു. കോൺഗ്രസ്  മാനന്തവാടി ബ്ളോക്ക് കമ്മിറ്റി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അതിർത്തിയിൽ യുദ്ധത്തിന്റെ പ്രതീതിയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല, യുദ്ധം ഉണ്ടാവാതിരിക്കട്ടെ. ജവാന്മാരെ കൊല ചെയ്തത് ലോകത്തെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ജവാന്മാരുടെ ധീര പോരാട്ടങ്ങളെ രാഷ്ട്രീയവത്‌ക്കരിക്കുന്ന സമീപനമാണ് മോദി സ്വീകരിക്കുന്നത്. ഇത് ശരിയല്ല
അഞ്ചു വർഷം കൊണ്ട് മോദിയും ആർ.എസ്.എസും ബി.ജെ.പി യും രാജ്യത്തെ തകർത്തു. . രാജ്യത്തിന്റെ കാവൽക്കാരനായ പ്രധാനമന്ത്രി കള്ളനായതാണ് റഫാൽ അഴിമതിയിലൂടെ കണ്ടത്. ഈ അഴിമതി തടയാൻ കഴിഞ്ഞത് കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഫലമാണ്. ബി.ജെ.പി യ്ക്ക് പ്രതിരോധം സൃഷ്ടിക്കാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും യു.ഡി.എഫ് സ്ഥാനാർഥിയ്ക്ക് പതിയണം. 
കേരളത്തിൽ ബി.ജെ.പി യും സി.പി.എമ്മും ഒരേ അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. കേരളത്തിൽ കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കാൻ ശ്രമിക്കുന്നവർ മറ്റിടത്ത് കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് പറയുന്നതിൽ എന്താണ് അർഥം. സർവെ ഫലങ്ങൾ വ്യക്തമാക്കുന്നത് കേരളത്തിന്റെ പൊതുമനസ് യു.ഡി.എഫിനൊപ്പമെന്നാണ്. സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. ആയിരം ദിവസം കൊണ്ട് ആയിരെ പേർക്കു പോലും ഒരു പ്രയോജനമില്ല. യു.ഡി.എഫ് സർക്കാർ  ചെയ്തതെല്ലാം തങ്ങളുടെ ഭരണനേട്ടമാക്കുകയാണ് എൽ.ഡി.എഫ് ചെയ്യുന്നത്. ജനജീവിതം കൂടുതൽ പ്രയാസത്തിലായിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക ദാരിദ്ര്യത്തിലേക്ക് സംസ്ഥാനം കൂപ്പുകുത്തി. രണ്ട് നിരപരാധികളായ ചെറുപ്പാക്കാരെ കൊന്നാണ് എൽ.ഡി.എഫ് സർക്കാർ ആയിരം ദിനം ആഘോഷിക്കുന്നത്. കൊലപാതക രാഷ്ട്രീയം സി.പി.എമ്മും വർഗീയ രാഷ്ട്രീയം ബി.ജെ.പി യും തുടരുകയാണ്. പെരിയ കല്യോട്ട് കൊലപാതകം നടത്തിയവരെ രക്ഷിക്കാനും തെളിവ് നശിപ്പിക്കാനുമാണ് സി.പി.എം ശ്രമിക്കുന്നത്. 
        കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി കാസർഗോഡ്   കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാത്തത്  മുഖ്യമന്ത്രിയ്ക്ക് ഒന്നും മറയ്ക്കാമോ പേടിക്കാനോ ഇല്ലെങ്കിൽ അന്വേഷണം സി.ബി.ഐ ക്ക്  വിടുകയാണ് വേണ്ടത്. . ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല. സി.ബി.ഐ അന്വേഷണം തുടരുന്നത് വരെ കോൺഗ്രസും യു.ഡി.എഫും ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു
         മാനന്തവാടി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.ജി. ബിജു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി, നേതാക്കളായകെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥൻ, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, പി.വി. ജോർജ്, അഡ്വ. എം. വേണുഗോപാൽ, എക്കണ്ടി മൊയ്തൂട്ടി, ജേക്കബ് സെബാസ്റ്റ്യൻ, അനീഷ് വാളാട്  തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *