May 18, 2024

വയനാട് ഡി എം വിം സിൽ ആരോഗ്യ ഇൻഷുറൻസ് മുഖേനയുള്ള ചികിത്സ നിഷേധിക്കുന്നതായി പരാതി.

0
കൽപ്പറ്റ:
വയനാട്  ഡി  എം  വിം സിൽ ആരോഗ്യ  ഇൻഷുറൻസ് മുഖേനയുള്ള  ചികിത്സ നിഷേധിക്കുന്നതായി പരാതി. .അത്യാസന്ന നിലയിൽ ചികിൽസക്കെത്തുന്ന പാവപ്പെട്ട രോഗികളോടാണ് ആശുപത്രി അധികൃതരുടെ ഇത്തരത്തിലുള്ള സമീപനം.
           ജില്ലയിൽ തോട്ടം തൊഴിലാളികളും സാധരണക്കാരായ ജനങ്ങളും ചികിൽസക്കായി ആശ്രയിക്കുന്ന  ഡി എം വിംസ്‌ മെഡിക്കൽ കൊളേജിൽ ആണു സമഗ്ര ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി മുഖേനയുളള ചികിൽസ നിഷെധിക്കുന്നത്.  അത്യാസന്ന നിലയിൽ ചികിൽസക്കെത്തുന്ന  ഐ സിയും മറ്റും ആവശ്യമുള്ള രോഗികളോടാണ്  ആശുപത്രി അധികൃതർ അവകാശ നിഷേധം നടത്തുന്നത് .
അഡ്‌മിറ്റായി തുടർ ചികിൽസ ലഭിക്കണമെങ്കിൽ ദിവസേന ആയിരം മുതൽ പതിനായിരം രൂപ ചിലവു വരുന്ന ചികിൽസയെ ലഭ്യമാകു എന്നാണു ആശുപ്ത്രി അധികൃതർ  പറയുന്നത്‌ .സാധാരണക്കരായ ആളുകൾക്ക് ചികിൽസ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന ആവിശ്യം ശക്‌തമാകുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *