May 19, 2024

ഫലം പ്രസിദ്ധീകരിച്ചു

0

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2019 ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ആഡിയോ എഞ്ചിനീയറിംഗ് (പി.ജി.ഡി.എ.ഇ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), ഡിപ്ലോമ ഇന്‍  ഡാറ്റാ എന്‍ട്രി ടെക്‌നിക്ക്‌സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്‌സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും ഐ.എച്ച്.ആര്‍.ഡിയുടെ www.ihrd.ac.in വെബ്‌സൈറ്റിലും ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 5 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍  പിഴ കൂടാതെയും ആഗസ്റ്റ് 12 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ഡിസംബര്‍ 2019 ലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള             (2010 സ്‌കീമിലെ രണ്ടാം സെമസ്റ്റര്‍ ഡി.ഡി.റ്റി.ഒ.എ, രണ്ടാം സെമസ്റ്റര്‍ പി.ജി.ഡി.സി.എ) പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ആഗസ്റ്റ് 20ന് മുന്‍പായും 200 രൂപ ലേറ്റ് ഫീയോടുകൂടി ആഗസ്റ്റ് 30 വരെയും സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *