May 17, 2024

മണ്ണിടിടിച്ചിൽ തുടരുന്നു.. വയനാട്ടിൽ പലയിടത്തും കാലവർഷക്കെടുതി: ജാഗ്രതാ നിർദ്ദേശം.

0
Img 20190807 Wa0010.jpg
കൽപ്പറ്റ :
വയനാട് മേൽമുറി കുറിച്യാർമലയിൽ കഴിഞ്ഞ വർഷം ഉരുൾപ്പൊട്ടലുണ്ടായ  ഭഗത്ത് വീണ്ടും കനത്ത മണ്ണിടിച്ചിൽ. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ സമീപത്തെ പാലവും കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും തകർന്നിരുന്നു. ജനവാസ പ്രദേശമല്ലാത്തതിനാൽ ജീവഹാനി   ഉണ്ടായിട്ടില്ല.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് തുടങ്ങി. മീനങ്ങാടി പഞ്ചായത്തിലെ  കൃഷ്ണഗിരി വില്ലേജിലെ ഒലിവയൽ കോളനിയിലെ എട്ട്  കുടുംബങ്ങളെ വെള്ളം കയറിയതിനെ തുടർന്ന് മീനങ്ങാട് ഗവ.എൽ പി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു.  . പിണങ്ങോട് നാട്ടിപ്പാറ കാഞ്ഞിരക്കുന്നത്ത് നാസറിന്റെ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണു. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. മാനന്തവാടി – കരിന്തിരികടവ് ബംഗ്ലാവ് കുന്ന് കോളനി റോഡ് പൂർണ്ണമായി പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു കല്ലോടി – കൊച്ചാട്ടുവയൽ റോഡിൽ കനത്ത മഴയിൽ മരം മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. മാനന്തവാടിയിൽ നിന്ന്  ഫയർ ഫോഴ്സ് അംഗങ്ങളെത്തി മരം മുറിച്ചു മാറ്റി. ജില്ലയിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

മലയോരപാത നിർമ്മാണത്തിന്റെ ഭാഗമായി ചൂരൽമലയിൽ നിർമ്മിച്ച റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. കനത്ത മഴയെ തുടർന്നാണ് 60 അടിയോളം നീളത്തിൽ സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞുവീണത്. ഭിത്തി തോടിലേക്ക് മറിഞ്ഞ് വീണതോടെ ഒഴുക്കു നഷ്ടപ്പെട്ട് പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. നിർമാണത്തിലെ അപാകതയാണ് സംരക്ഷണഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് 773.6 മീറ്ററായി ഉയർന്നു. കാലവർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ്  ജലനിരപ്പ് ഇത്രയധികം ഉയരുന്നത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *