May 15, 2024

അതിതീവ്ര മഴയിൽ വിറങ്ങലിച്ച് വയനാട് :മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഒഴിവാക്കും.

0
മഴക്കെടുതി:
അവലോകന യോഗം ചേർന്നു


അതിത്രീവ്രമഴയിൽ വിറങ്ങലിച്ച് നിൽക്കുന്ന ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ജില്ലയിലെത്തി.  രാവിലെ കളക്‌ട്രേറ്റിലെത്തിയ മന്ത്രിമാർ ദുരിതാശ്വാസ,രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഉരുൾപൊട്ടലിൽ വൻദുരന്തമുണ്ടായ മേപ്പാടി പുത്തുമലയിലെ സ്ഥിതിവിവരങ്ങൾ ജില്ലാകളക്ടർ എ.ആർ അജയകുമാർ വിശദീകരിച്ചു. സബ് കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുളള ദൗത്യ സംഘമാണ് രക്ഷാപ്രവർത്തനങ്ങളിൽ  ഏർപ്പെട്ടിരിക്കുന്നത്. ഫയർഫോഴ്‌സിനെ കൂടാതെ എൺപതോളം എൻ.ഡി.ആർ.എഫ്, ഡി.എസ.്‌സി സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജെ.സി.ബി അടക്കമുള്ള സൗകര്യങ്ങളും പ്രവർത്തന ക്ഷമമാണ്. അഡിഷണൽ എസ്.പിയും ഡിവൈ.എസ്പിയും അടങ്ങുന്ന സംഘവും സ്ഥലത്തുണ്ട്. പൊതുജനങ്ങൾ സംഭവസ്ഥലത്തേക്ക് എത്തുന്നത് തടയാൻ ബാരിക്കേഡ് വച്ചു നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ജില്ല ദുരന്തനിവാരണ സെല്ലും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.
 
പോസ്റ്റ്‌മോർട്ടം ഒഴിവാക്കും
ഉരുൾപ്പൊട്ടൽ മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തുന്നത് ഒഴിവാക്കിയതായി ജില്ലാകളക്ടർ അറിയിച്ചു. മൃതദേഹങ്ങൾ കഴിവതും വേഗം ബന്ധുകൾക്ക് കൈമാറുന്നതിനുളള നടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആവശ്യത്തിന് ഫ്രീസർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ അറിയിച്ചു. ആബുലൻസുകൾ ഏതും സമയവും അലർട്ടായിരിക്കാനും നിർദേശം നൽകിട്ടുണ്ട്. 

വൈദ്യുതി ബന്ധം പുന:സ്ഥാപിക്കും
വൈദ്യൂതി ലൈനുകളിലെ ചെറിയ തകരാറുകൾ അടിയന്തിരമായി പരിഹരിച്ച് രണ്ടു ദിവസത്തിനുള്ളിൽ കാര്യക്ഷമമാക്കും. ആവശ്യമായ ഇടങ്ങളിൽ ടാങ്കർ ലോറിയിൽ കുടിവെളളം എത്തിക്കുന്നതിനുളള ക്രമീകരണങ്ങളും നടത്തിയതായി വാട്ടർ അതോറിറ്റി അധികൃതരും അറിയിച്ചു. മഴക്കെടുതി പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതു വരെ അവധി ദിവസങ്ങളിലടക്കം ഉദ്യോഗസ്ഥർ ജില്ലയിൽ തുടരണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.

ക്യാമ്പിൽ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും


ദുരിതാശ്വസ ക്യാമ്പകളുടെ പ്രവർത്തനങ്ങൾക്കു താലൂക്ക് അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർമാരേയും, കീഴിൽ 26 സെക്ടർ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്യാമ്പിന്റെയും ഉത്തരവാദിത്വം നിർവഹിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ദിവസേന ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പ് ഓഫീസറുടെ ഇൻഡന്റ് പ്രകാരം ക്യാമ്പിലേക്കാവശ്യമായ ഭക്ഷണസാധനങ്ങൾ മാവേലി,സപ്ലൈകോ സ്റ്റോറുകളിലും നിന്നും ക്രെഡിറ്റ് വ്യവസ്ഥയിൽ നൽകാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കും. ക്യാമ്പുകളിൽ മെഡിക്കൽ സംഘം ദിവസേന സന്ദർശിക്കാനും എത്തിചേരാൻ പ്രയാസമുള്ള ക്യാമ്പുകൾക്കായി മൊബൈൽ ആശുപത്രി സംവിധാനം ഒരുക്കാനും മന്ത്രിമാർ നിർദേശിച്ചു.
  യോഗത്തിൽ ജില്ലയുടെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ട പി.ആർ.ഡി ഡയറക്ടർ യു.വി ജോസ്, ജില്ലാ പോലീസ് മേധാവി ആർ. കറപ്പസാമി, എ.ഡി.എം കെ. അജീഷ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *