May 18, 2024

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൈത്താങ്ങിൽ പനമരം മാതോത്ത് പൊയിൽ-വകയാട് പാടശേഖരങ്ങൾക്ക് പുതു ജീവൻ

0
Img 20190830 Wa0128.jpg
പനമരം :-
പ്രളയ ആഘാതത്തിൽ നിന്നും കരകയറാൻ മാർഗം കാണാതെ വിഷമിക്കുകയായിരുന്ന പനമരത്തെ മാതോത്ത് പൊയിൽ-വാകയാട് പാടശേഖരങ്ങളിലെ കർഷകർക്ക് തങ്ങളുടെ കൃഷി പുനരാംഭിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായം.  ലാഭം കുറവാണ് എന്ന കാരണത്താൽ നെൽകൃഷി ചെയ്യാതെ തരിശിടുകയോ അല്ലെങ്കിൽ ഇഞ്ചി,വാഴ എന്നിവ കൃഷി ചെയ്യുകയോ പതിവാക്കിയ കർഷകരിൽ നിന്നും വ്യത്യസ്തമായി നെൽകൃഷി മാത്രം നടത്തി വരുന്നവരാണ് മാതോത്ത് പൊയിൽ-വകയാട് പാടശേഖരങ്ങളിലെ ആദിവാസികൾ ഉൾപ്പടെയുള്ള ചെറുകിട കർഷകർ. 
ഏകദേശം 145 ഏക്കറോളം വരുന്ന ഈ പാടശേഖരത്തിൽ 13 ഏക്കർ പണിയ സമുദായത്തിൽ പെട്ട കർഷകരുടെ കൈവശമാണുള്ളത്. തുടർച്ചയായ രണ്ടു വര്ഷങ്ങളിലെ പ്രളയം പാവപ്പെട്ട കർഷകരുടെ നടുവൊടിക്കുന്നതായിരുന്നു. വയൽ ഒരുക്കി വിത്ത് വിതച്ച ശേഷമായിരുന്നു പ്രളയം താണ്ഡവമാടിയത്. എല്ലാം നഷ്ടപ്പെട്ടു.  ഇനി എന്ത് ചെയ്യണമെന്നറിയാതെ നിരാശരായ കർഷകരെ സഹായിക്കാൻ പരിഷത് പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക ഉപയോഗപ്പെടുത്താൻ പരിഷത് വയനാട് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 
മുഴുവൻ വയലും ട്രാക്ടർ ഉപയോഗിച്ച് ഉഴുത് നിലമൊരുക്കൾ പൂർത്തിയാക്കി. പുതിയ വിത്തും എത്തിച്ചു. 
വിതയുത്സവം നാളെ  31.08.2019 ശനിയാഴ്ച രാവിലെ പത്തു മണിക്ക് ബഹു എം എൽ എ, *ഒ.ആർ കേളു* ഉദ്‌ഘാടനം  ചെയ്യും.  
പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ അധ്യക്ഷത വഹിക്കും.  ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി മോഹനൻ, പരിഷത് ജനറൽ സെക്രട്ടറി കെ രാധൻ,  കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ മണികണ്ഠൻ, കൃഷി ഓഫീസർ എം ജയകുമാർ  എന്നിവർ സംബന്ധിക്കും. 
വാർഡ് മെമ്പർ കെ വി സുരേന്ദ്രൻ ചെയർമാനും പാടശേഖര സമിതി സെക്രട്ടറി എ കെ മോഹനൻ കൺവീനറുമായ സ്വാഗത സംഘം പ്രവർത്തിച്ചു വരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *