May 3, 2024

അഖിലേന്ത്യ കിസാൻസഭ കർഷക അവകാശദിനചാരണം സംഘടിപ്പിച്ചു

0
Img 20190902 Wa0290.jpg
മാനന്തവാടി:അഖിലേന്ത്യ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക അവകാശദിനചാരണം സംഘടിപ്പിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. കാലവർഷകെടുതിയിൽ പാടേ തകർന്ന കാർഷികമേഖല കടക്കെണിയിൽപെട്ട് ഉഴലുന്ന കർഷകരുടെ സങ്കടമാണ് ജില്ലയിൽ മുഴങ്ങുന്നതെന്നും കാലവർഷകെടുതിയിൽ കൃഷി നശിച്ച കർഷകർക്കുള്ള കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാര തുക പോലും ഇനിയും കൊടുത്തു തീർത്തിട്ടില്ല. സർഫാസിനിയമത്തിന്റെ ദുരുപയോഗം ബാങ്കുകൾ വ്യാപകമായി കർഷകർക്ക് നേരെ ഉപയോഗിക്കുകയാണ്. കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട സഹായം പോലും നിഷേധിക്കുകയാണ്.ഇത് രാഷ്ട്രിയ നാടകമാണന്നും യോഗം ഉദ്ഘാടനം ചെയ്ത ഇ.ജെ ബാബു പറഞ്ഞു.ബാങ്കുകൾ മൊറോട്ടോറിയം പ്രഖ്യാപനം പ്രഹസനമാക്കുകയാക്കുയാണ്. സമ്പദ്ഘടനയെ അട്ടിമറിച്ച് കാർഷീകമേഖലയോടും കർഷകരോടും
 സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സെപ്റ്റംബർ 2 ന് കർഷക അവകാശദിനമായി ആചരിക്കുവാൻ അഖിലേന്ത്യ കിസാൻസഭ തിരുമാനിച്ചത്. മാനന്തവാടി ഗാന്ധി പാർക്കിൽ  നടന്ന പൊതുയോഗത്ത കെ.രാജൻ അധ്യക്ഷത വഹിച്ചു. അധ്യക്ഷതവഹിച്ചു.അഖിലേന്ത്യ കിസാൻസഭ ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി, എൽ.സോമൻനായർ, കെ.പി.വിജയൻ, എം.ബാലകൃഷ്ണൻ, വി.വി ആന്റണി ദിനേശ്ബാബു. എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *