May 4, 2024

ഓര്‍മപ്പെരുന്നാളും വിശുദ്ധ ഏഴിന്‍മേല്‍ കുര്‍ബാനയും 27 മുതൽ

0

മാനന്തവാടി:  മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന  തൃശ്ശിലേരി മോര്‍ ബസേലിയോലസ് യാക്കോബായ സുറിയാനി  സിംഹാസന പള്ളിയില്‍  പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ  ഓര്‍മപ്പെരുന്നാളും വിശുദ്ധ ഏഴിന്‍മേല്‍ കുര്‍ബാനയും 27 മുതല്‍ ഒക്ടോബര്‍ നാലുവരെ  നടക്കും.  27-ന്  വൈകുന്നേരം നാലിന് കൊടി  ഉയര്‍ത്തല്‍. ആറിന് സന്ധ്യാപ്രാര്‍ഥന. 6.30-ന് ധ്യാനം. 9.10-ന് നേര്‍ച്ച ഭക്ഷണം. 28,29 തീയതികളില്‍ രാവിലെ 7.30  മുതല്‍ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. റവ. ഫാ.  ഡോ. ജേക്കബ് മിഖായേല്‍  പുല്യാട്ടേല്‍, റവ. ഫാ. അതുല്‍ കുമ്പളംപുഴയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ഏഴു മണി മുതല്‍  സന്ധ്യാപ്രാര്‍ഥന, മദ്ധ്യസ്ഥ പ്രാര്‍ഥന  എന്നിവ നടക്കും. 29-ന് രാവിലെ 10.30-ന് എല്‍ദോ- ബേസില്‍ സംഗമം, ഒരു മണിക്ക്  അഖില  വയനാട് എക്യുമെനിക്കല്‍ സുവിശേഷ ഗാന  മത്സരം എന്നിവയും  നടക്കും. 30, ഒന്ന്  തീയതികളില്‍  വൈകുന്നേരം ഏഴുമുതല്‍ സന്ധ്യാപ്രാര്‍ഥന, മധ്യസ്ഥ പ്രാര്‍ഥന. രണ്ടിന് വൈകുന്നേരം ഏഴിന് സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം വീഡിയോ പ്രദര്‍ശനം നടക്കും.  മൂന്നിന്  രാവിലെ ഏഴിന്  പ്രഭാത പ്രാര്‍ഥന. എട്ടിന് വിശുദ്ധ കുര്‍ബാന. റവ. ഫാ. സിബിന്‍ താഴുത്തെക്കുടി നേതൃത്വം നല്‍കും. 9.30-ന് ആശിര്‍വാദം. വൈകുന്നേരം അഞ്ചിന്  സഖറിയാസ്  മോര്‍ പോളികാര്‍പ്പോസ് തിരുമേനിക്കും തീര്‍ഥാടകര്‍ക്കും സ്വീകരണം. 5.30-ന് മത സൗഹാര്‍ദ സമ്മേളനവും  മികച്ച സാമൂഹിക പ്രവര്‍ത്തകരെ ആദരിക്കലും. ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും.  തുടര്‍ന്ന് റവ. ഫാ.ഷിബു കുറ്റിപറിച്ചേല്‍, ഷിനോജ്  കോപ്പുഴ, അപ്പച്ചന്‍ എളപ്പുപാറ എന്നിവര്‍ക്ക് ബസേലിയന്‍ കാരുണ്യ പുരസ്‌കാരവും ഗായിക കീര്‍ത്തനാ ചാല്‍പ്പാളിക്ക് ബസേലിയന്‍ പ്രതിഭാ പുരസ്‌കാരവും സമ്മാനിക്കും. 8.15-ന് പെരുന്നാള്‍ റാസ. 9.15-ന് നേര്‍ച്ച ഭക്ഷണം. 
നാലിന് രാവിലെ 8.30-ന്  സഖറിയാസ്  മോര്‍ പോളികാര്‍പ്പോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ ഏഴിന്‍മേല്‍ കുര്‍ബാന. 10.30 പ്രസംഗം. 11-ന് യല്‍ദോ മോര്‍ ബസേലിയോസ് ചാരിറ്റി സഹായ വിതരണം.11.30-ന് പള്ളിക്കവല കുരിശിങ്കലേക്ക് ആഘോഷമായ പ്രദക്ഷിണം. 12.30-ന് ആശീര്‍വാദം, 12.45-ന് ലേലം. ഒന്നിന് നേര്‍ച്ച ഭക്ഷണം. രണ്ടിന് കൊടി ഇറക്കല്‍. വികാരി റവ. ഫാ.  ഡോ. ജേക്കബ് മിഖായേല്‍  പുല്യാട്ടേല്‍, പി.കെ. ജോണി പുളിക്കക്കുടി, കെ.ജി. ചാക്കോ വരമ്പേല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *