May 3, 2024

സ്‌കില്‍ഡ് എന്റര്‍പ്രണേഴ്‌സ് സെന്ററുകള്‍ രൂപീകരിക്കുന്നു

0
   വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധ അവിദഗ്ധ തൊഴിലാളികളെ ഉള്‍പ്പെടുത്തി വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ  എല്ലാ പഞ്ചായത്തുകളിലും സ്‌കില്‍ഡ് എന്റര്‍പ്രണേഴ്‌സ് സെന്ററുകള്‍ രൂപീകരിക്കുന്നു.  മരപ്പണി, ഇരുമ്പുപണി,  കെട്ടിട നിര്‍മ്മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇല്ട്രിക്കല്‍ വര്‍ക്ക്, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഐ.റ്റി മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങുക്കയറ്റം ഉള്‍പ്പെടെയുള്ള കാര്‍ഷിക അധിഷ്ഠിത ജോലികള്‍ എന്നിവയും മറ്റേതെങ്കിലും മേഖലകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരെയും ജില്ലാ വ്യവസായ കേന്ദ്രം മുഖേനയോ സ്വകാര്യ ഏജന്‍സികള്‍ മുഖേനയോ ആവശ്യമായ പരിശീലനം നല്‍കിയാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.  താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രം മുട്ടില്‍ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ ചേര്‍ത്തരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രം (മുട്ടില്‍): 04936 202485, വ്യവസായ വികസന ഓഫീസര്‍(പനമരം):9447340506, വ്യവസായ വികസന ഓഫീസര്‍ (മാനന്തവാടി):9496923262,വ്യവസായ വികസന ഓഫീസര്‍(കല്‍പ്പറ്റ): 9846363992,വ്യവസായ വികസന ഓഫീസര്‍ (സുല്‍ത്താന്‍ ബത്തേരി): 9495240450.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *