May 7, 2024

കോവിഡ്-19 ലോക്ക്ഡൗണ്‍:ജില്ലയില്‍ ഇതുവരെ 2140 കേസുകള്‍ : 1315 വാഹനങ്ങള്‍ പിടിച്ചെടുത്തു.

0

                  കോവിഡ്-19വൈറസ്‌വ്യാപനം തടയുന്നതിന്റെഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍  ജില്ലയില്‍ ഇന്ന്‌നടത്തിയകര്‍ശന വാഹന പരിശോധനയിലും മറ്റ്തരത്തില്‍ഉള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും  വിവിധപോലീസ്‌സ്‌റ്റേഷനുകളിലായി ഇന്ന്‌വൈകിട്ട്05മണിവരെ95കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 33പേരെ അറസ്റ്റ്‌ചെയ്യുകയും 57 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയñിട്ടുണ്ട്.പനമരം സ്‌റ്റേഷനില്‍18കേസുകളും,മാനന്തവാടിസ്‌റ്റേഷനില്‍10കേസുകളും,ബത്തേരിസ്‌റ്റേഷനില്‍09കേസുകളും,കല്‍പ്പറ്റ, കമ്പളക്കാട്‌സ്‌റ്റേഷനുകളില്‍08 കേസുകള്‍വീതവും,പുല്‍പ്പള്ളി, തിരുനെല്ലിസ്‌റ്റേഷനുകളില്‍07 കേസുകള്‍വീതവും,മീനങ്ങാടിസ്‌റ്റേഷനില്‍04കേസുകളും, വൈത്തിരി,അമ്പലവയല്‍,തലപ്പുഴസ്‌റ്റേഷനുകളില്‍04 കേസുകള്‍വീതവും, നൂല്‍പ്പുഴസ്‌റ്റേഷനില്‍03കേസുകളും, കേണിച്ചിറ, വെള്ളമുണ്ട,തൊണ്ടര്‍നാട്‌സ്‌റ്റേഷനുകളില്‍02 കേസുകള്‍വീതവും,മേപ്പാടി, പടിഞ്ഞാറത്തറസ്‌റ്റേഷനുകളില്‍ ഓരോ കേസുകള്‍വീതവും രജിസ്റ്റര്‍ ചെയñിട്ടുണ്ട്. കോവിഡ്-19വൈറസ്‌വ്യാപനം തടയുന്നതിന്റെഭാഗമായി ജില്ലാ ഭരണകൂടത്തിന്റെനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ഇതുവരെ 2140 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയു1003പേരെ അറസ്റ്റ്‌ചെയ്യുകയും 1315 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയñിട്ടുള്ളതാണെന്ന് ജില്ലാ പോലീസ്‌മേധാവി ആര്‍.ഇളങ്കോ ഐ.പി.എസ് അറിയിച്ചു.
കോവിഡ്-19പകര്‍ച്ചവ്യാധിപ്രതിരോധിക്കുന്നതിന്റെ൹ഭാഗമായി ജില്ലയില്‍ നടത്തിയ കര്‍ശന വാഹന പരിശോധനയില്‍ഇതുവരെപോലീസ്പിടിച്ചെടുത്തവാഹനങ്ങളുടെ കണക്കുകള്‍ ഇപ്രകാരമാണ്. ഇരുചക്രവാഹനങ്ങള്‍(892),കാര്‍ (165),ജീപ്പ് (25),ഓട്ടോറിക്ഷ (133)ലോറി(05),മറ്റുള്ളവ(38).കോവിഡ്-19പകര്‍ച്ചവ്യാധിയുമായിബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചനിര്‍ദ്ദേശങ്ങളുമായിപൊതുജനം സഹക്കരിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാതെ ലോക്ക്ഡൗണ്‍ കഴിയുന്നത്‌വരെ പുറത്തിറങ്ങുന്നതില്‍നിന്നും ജനങ്ങള്‍ പിന്മാറണമെന്നും വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനിയമനടപടികളുമായിമുന്നോട്ട്‌പോകുമെന്നും ജില്ലാ പോലീസ്‌മേധാവി  കൂട്ടിച്ചേര്‍ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *