May 14, 2024

വിംസ് ഏറ്റെടുക്കുന്നതിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾ ഉണ്ടങ്കിൽ എതിർക്കപ്പെടണമെന്ന് കെ.എൽ. പൗലോസ്

0
 വരുന്ന സംസ്ഥാനത്തെ ഏറ്റവും ആധുനിക സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജിന്റെ രൂപരേഖയാണ് സർക്കാർ അംഗീകരിച്ചതെന്നത് അന്ന് യു ഡി. ഫിന്റെ ഭാഗമായിരുന്ന ശ്രേയംസ്കുമാറും ജനങ്ങളോട് പറഞ്ഞതാണ്. അന്ന് തറക്കല്ലിട്ട സ്ഥലത്തു മെഡിക്കൽ കോളേജിന്റെ പണി തുടർന്നിരുന്നുവെങ്കിൽ ഇപ്പോൾ അവിടെ മെഡിക്കൽ കോളേജിന്റെ പ്രവൃത്തനം തുടങ്ങാൻ കഴിയുമായിരുന്നു. പ്രസ്തുത സ്ഥലം മെഡിക്കൽ കോളേജിന് അനുയോജ്യമാണോയെന്ന് പ്രളയമുണ്ടായ സാഹചര്യത്തിൽ പരിശോധന നടത്തണമെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ ഒരു നിർദ്ദേശത്തിന്റെ മറപിടിച്ച് ഉമ്മൻ ചാണ്ടി തറക്കില്ലിട്ടതും കോൺഗ്രസ് നേതാവായിരുന്ന ജിനചന്ദ്രന്റെ പേരിൽ നിർമ്മിക്കാൻ തീരുമാനിച്ചതുമായ മെഡിക്കൽ കോളേജ് വേണ്ടായെന്ന ആരെങ്കിലും ഗൂഢാലോചന നടത്തിയോ എന്ന് സംശയക്കേണ്ടിയിരിക്കുന്നു. ഒരു പരിശോധനയും നടത്താതെ തന്നെ സൗജന്യമായി കിട്ടിയ മടക്കിമലയിലെ സ്ഥലത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കില്ലന്ന് സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും ചെയ്തു പിന്നീട് കുറേക്കാലത്തേക്ക് മെഡിക്കൽ കോളേജിനെപ്പറ്റി സർക്കാർ ഒന്നും പറഞ്ഞില്ല. 2020 ജൂലൈ 7 ന് സി.പി.എം. കാരനും മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായിരുന്ന അഡ്വ ചാത്തുക്കുട്ടിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് പുറത്തു വന്നു. അതിന്റെ സാരാംശം നേരത്തേ തന്നെ മേപ്പാടി വിംസ് സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ അദ്ദേഹവും കല്പറ്റ എം.എൽ.എ.സി. കെ.ശശീന്ദ്രനും സർക്കാരുമായും വിംസിന്റെ മുതലാളി യുമായും സമ്മർദ്ദം ചെലുത്തി വന്നിരുന്നുവെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വേണം മടക്കി മലയിൽ മെഡിക്കൽ കോളേജ് വേണ്ട എന്ന സർക്കാർ തീരുമാനത്തെ വിലയിരുത്തുവാൻ.  അതിനിടയിലാണ് പരിസ്ഥിതി ദുർബ്ബല പ്രദേശമായ വൈത്തിരി പഞ്ചായത്തിൽ ഒരു ഭൂമി മെഡിക്കൽ കോളേജിനു വേണ്ടി എം.എൽ.എ. കണ്ടെത്തിയത്. യുദ്ധകാലാടിസ്ഥാനത്തിൽ ഈ ഭൂമി മെഡിക്കൽ കോളേജിന് അനുയോജ്യമാണെന്ന ദുരന്ത നിവാരണ അതോറിട്ടിയുടെ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു. ഈ ശുഷ്ക്കാന്തി മടക്കിമല ഭൂമിയുടെ കാര്യത്തിൽ കാണിക്കാതിരുന്നതെന്തുകൊണ്ടെന്നും സംശയമുണർത്തുന്നു പിന്നെ വൈത്തിരി പഞ്ചായത്തിലെ ഏറ്റവും അനുയോജ്യമെന്ന് എം.എൽ.എ പറഞ്ഞ ഭൂമിയുടെ കച്ചവടവും അലസിപ്പോയി.                     . എങ്ങിനെയായലും ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് എത്രയും വേഗം യാഥാത്ഥ്യമാകണം. സംസ്ഥാനത്തെ കീഴ് വഴക്കങ്ങളനുസരിച്ച് വിംസ്സ് സ്സർക്കാർ ഏറ്റെടുക്കുകയാണെങ്കിലും അതിനെ പൂർണ്ണമായി സ്വാഗതം ചെയ്യും. പക്ഷേ സൗജന്യമായി കിട്ടിയ ഭൂമി വേണ്ടന്ന് വെച്ച് വല്ലവിധത്തിലുമുള്ള റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതു വയനാട്ടുകാർ തിരിച്ചറിയണമെന്നും പൗലോസ് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *