May 14, 2024

പ്രകൃതി സ്നേഹികളുടെ വാട്സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചു..

0
മാനന്തവാടി:കേരളത്തിലുടനീളമുള്ള പ്രകൃതി സ്നേഹികളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഒരു കൂട്ടം യുവാക്കൾ. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഒരു ഭൂമുഖത്താണ് ഇന്ന് നാമെല്ലാം ജീവിക്കുന്നത്. കാലം തെറ്റിപ്പെയ്യുന്ന മഴയും, വേനൽ കാലങ്ങളിലെ അതിതാപവും, മഴക്കാലത്തുണ്ടാകുന്ന വ്യാപകമായ ഉരുൾപൊട്ടലുകളും മുതൽ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കാണപ്പെടുന്ന മനുഷ്യ വന്യജീവി സംഘർഷങ്ങളും വരെ പ്രകൃതിയെ തീർത്തും അവഗണിച്ചുള്ള മനുഷ്യന്റെ സ്വാർത്ഥ താൽപര്യങ്ങൾ മൂലമുണ്ടായവയാണെന്ന  അറിവിലൂടെയാണ് ഈ കൂട്ടായ്മ സഞ്ചരിക്കുന്നത്. പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ നവ മാധ്യമങ്ങൾ വഴി എല്ലാ ജനങ്ങളിലേക്കെത്തിക്കുകയും, കൂടാതെ പ്രത്യക്ഷമായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളെയും യുവജനതയെയും ബോധവൽക്കരിക്കാനും അത് വഴി മികച്ച പാരിസ്ഥിതിക വിദ്യാഭ്യാസമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയെന്നതുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. പ്രകൃതിക്കും വന്യ ജീവിതങ്ങൾക്കും വേണ്ടിയുള്ള ഈ കൂട്ടായ്മയിൽ പ്രവർത്തിക്കാൻ നിസ്വാർത്ഥമായ മനസ്സ് മാത്രമാണ് നമുക്ക് ഉണ്ടാകേണ്ടത് എന്ന് ഇവർ തിരിച്ചറിയുന്നു. കൂടാതെ പ്രകൃതിയെ സംരക്ഷിച്ചു നിർത്തിയാൽ മാത്രമേ മാനവരാശിക്കും നിലനിൽപ്പുള്ളു എന്ന അടിസ്ഥാന തത്വം എല്ലാവരും ഉൾക്കൊള്ളേണ്ടതുമുണ്ട്. ഈ കൂട്ടായ്മയിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ് ആപ്പിൽ ബന്ധപ്പെടാവുന്നതാണ്. 8943302668
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *