May 5, 2024

കർഷക പ്രക്ഷോഭം: ഐക്യദാർഢ്യ സത്യഗ്രഹം രണ്ടാംഘട്ടത്തിൽ

0

കൽപ്പറ്റ:
രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭത്തിന്‌ ‌ പിന്തുണ അർപ്പിച്ചുള്ള ഐക്യദാർഢ്യ സത്യഗ്രഹം രണ്ടാംഘട്ടത്തിൽ. കൽപ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂൾ പരിസരത്ത്‌  ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലുള്ള കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം എട്ട്‌ ദിനം പിന്നിട്ടു. രണ്ടാംഘട്ടസമരം ചൊവ്വാഴ്‌ച എഴുത്തുകാരൻ ഒ കെ ജോണി ഉദ്‌ഘാടനംചെയ്‌തു. പ്രക്ഷോഭത്തിന്‌ അനുദിനം പിന്തുണ ഏറുകയാണ്‌. വിവിധ വർഗബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാഢ്യപ്രകടനങ്ങളുമുണ്ട്‌.
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ കേരളം നിലപാട്‌ കൂടുതൽ ശക്തമാക്കുകയാണ്‌. ഇതിന്റെ ഭാഗമായി വ്യാഴാഴ്‌ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. രാജ്യമാകെ കർഷകകരുടെ ഐതിഹാസിക സമരത്തിന്‌ ഇടയാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്ന്‌ നിയമസഭ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെടും. സമരം ചെയ്യുന്ന കർഷകർക്ക്‌ ഐക്യദാർഢ്യവും പ്രഖ്യാപിക്കും. കൊടും ശൈത്യത്തേയും അവഗണിച്ചാണ്‌ ഡൽഹി അതിർത്തികളിൽ കർഷകരുടെ സമരം.
ചൊവ്വാഴ്‌ച കർഷക സത്യഗ്രഹത്തിൽ വി ഹാരിസ്‌ അധ്യക്ഷനായി. കെ ശശാങ്കൻ, വി പി വർക്കി, ജോസഫ്‌ മാത്യു,  എൻ ഒ ദേവസ്യ എന്നിവർ സംസാരിച്ചു. പി സുരേഷ്‌ സ്വാഗതം പറഞ്ഞു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *