സിംപിൾ ക്യാരറ്റ് കേക്ക്

തയ്യാറാക്കിയത്
ജിൻജു
കമ്മന
മാനന്തവാടി
വേണ്ട സാധനങ്ങൾ
മൈദ 2 കപ്പ്
പഞ്ചസാര 1 കപ്പ്
ഉപ്പ് 1 നുള്ള്
ബേക്കിംഗ് പൗഡർ
അര ടീസ്പൂൺ
ബേക്കിംഗ് സോഡ- അര ടീസ്പൂൺ
പാൽ അരഗ്ലാസ്സ്
മുട്ട 2 എണ്ണം
സൺഫ്ലവർ -അരഗ്ലാസ്സ്
എസ്സൻസ് വാനില ബട്ടർ സ്കോച്ച് 1 ടീസ്പൂൺ
ക്യാരറ്റ് – 2 എണ്ണം
ബാറ്റർ ഉണ്ടാക്കുന്ന വിധം
മുട്ട മിക്സി ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. അതിനു ശേഷം അതിലേക്ക് പഞ്ചസാര, പാൽ, എസ്സൻസ് , സൺ ഫ്ലവർ എന്നിവ ചേർത്ത് വീണ്ടും അടിക്കുക. ശേഷം മൈദ പൊടി 2, 3 തവണകളായി അതിലേക്കിട്ട് അടിച്ചെടുക്കുക. അതിലേക്ക് സ്ക്രബ് ചെയ്ത ക്യാരറ്റ് ഇട്ട് ഒന്ന് ജസ്റ്റ് അടിച്ചെടുക്കുക. പാൽ ചേർത്ത് ഇഡലി മാവിന്റെ പാകത്തിൽ ബാറ്റർ തയ്യാറാക്കുക. ശേഷം കേക്ക് ഡിഷിൽ ഒഴിച്ച് ബേക്ക് ചെയ്തെടുക്കാം
ചൂടായ കുക്കറിന്റെ ഉള്ളിൽ ഒരു വട്ടതട്ട് വച്ച് അതിനു മുകളിൽ കേക്ക് ഡിഷ് വച്ച് വിസിലിടാതെ കുക്കർ അടച്ച് സിമ്മിൽ വച്ച് കേക്ക് വേവിച്ചെടുക്കാം. 30, 40 മിനിട്ടിനുള്ളിൽ കേക്ക് റെഡിയായി കിട്ടും



Leave a Reply