May 4, 2024

ജോബ് ഫെയര്‍- അവലോകന യോഗം ചേര്‍ന്നു

0
Img 20211227 185151.jpg
   

 കൽപ്പറ്റ:   ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യവികസന കമ്മിറ്റി, ജില്ലാ ആസൂത്രണ ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ജോബ് ഫെയറുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജനുവരി 23 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടത്തുന്ന നൈപുണ്യ 2022 ജോബ് ഫെയറുമായി ബന്ധപ്പെട്ടാണ് യോഗം. ജനുവരി 5 വരെ തൊഴില്‍ ദാതാക്കള്‍ക്കും, ജനുവരി 7 മുതല്‍ ജനുവരി 20 വരെ തൊഴില്‍ അന്വേഷകര്‍ക്കും www.statejobportal.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാകാം. നിലവില്‍ 200 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി 5 നകം ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ 8592022365 എന്ന നമ്പറില്‍ ബന്ധപ്പെടാം. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ എല്ലാ വിഭാഗം തൊഴില്‍ ദാതാക്കളും ഉദ്യോഗാര്‍ഥികളും പങ്കെടുക്കാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നല്‍കുന്ന തൊഴില്‍ ദാതാവിന് ജില്ലാ ഭരണകൂടത്തിന്റെ അനുമോദനവും പ്രശംസപത്രികയും ലഭിക്കും. യോഗത്തില്‍ ജില്ലാ അസൂത്രണ ഡെപ്യൂട്ടി ഓഫീസര്‍ സുഭദ്ര നായര്‍, ഡെപ്യൂട്ടി കളക്ടര്‍ പി.ടി ജാഫറലി, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, കെ.എ.എസ്.ഇ ജില്ലാ സ്‌കില്‍ കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *