December 10, 2023

യുവജനങ്ങളിൽ ആത്മഹത്യാ പ്രവണത കൂടി വരുന്നത് എന്ത് കൊണ്ടാവാം ?ഫാദർ തോമസ് കക്കുഴിയിൽ പുൽപള്ളി.

0
Img 20211227 193236.jpg
 

 .
 പുൽപ്പള്ളി:   “മരിക്കാനുള്ള ആഗ്രഹം കൊണ്ടല്ല ആരും ആത്മഹത്യകൾ ചെയ്യുന്നത്,,
 ,,മറിച്ച് ജീവിതത്തിനെ നേരിടാനുള്ള ഭയം കൊണ്ടാണ് ,,
 വിദ്യാഭ്യാസവും, സാമ്പത്തിക ഭദ്രതയും വർധിച്ചുവരുന്നതോ ടൊപ്പംതന്നെ വിഷാദരോഗവും, ആത്മഹത്യയും നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു 
വരികയാണ്.
 
 ആന്മഹത്യ പ്രവണത ഉന്മൂലനം ചെയ്യണമെങ്കിൽ വെറും കുട്ടികളെ മാത്രം ബോധവൽക്കരിച്ചിട്ട് 
പ്രയോജനമില്ല.
 മാതാപിതാക്കൾ, അധ്യാപകർ, സമൂഹത്തേയും   
ബോധവൽക്കരിച്ചാലേ നമ്മുടെ കുട്ടികളെ രക്ഷിക്കാൻ മുന്നോട്ടു
വരണം.
 വർഷങ്ങളായി യുവതി – യുവാക്കളുടെ ഇടയിൽ പ്രവർത്തിച്ചു വരികയും, ആത്മഹത്യാശ്രമം നടത്തിയ കുട്ടികളുമായും, മാതാപിതാക്കളുമായി നടത്തിയ പങ്കുവെക്കലിന്റെയും അടിസ്ഥാനത്തിൽ മനസ്സിലാക്കിയ ചില കാര്യങ്ങളാണ് പറയുന്നത്.
   ആത്മഹത്യ ചെയ്യുന്നവരുടെയും, ശ്രമിക്കുന്നവരുടെയും സ്വഭാവ ഗുണങ്ങളെക്കുറിച്ച് മന:ശ്ശാസ്ത്രപരമായി വിശകലനം ചെയ്യണം .
 ഇവരെ തിരിച്ചറിയാനും, രക്ഷിക്കാനും എന്നാലേ
സാധ്യമാകൂ.
 മന:ശാസ്ത്രപരമായി 
നാല് തരക്കാരാണ് , സാധാരണയായി ആത്മഹത്യ പ്രവണത
കാണുന്നത്.
 1. ആത്മഹത്യാപ്രവണത യുള്ളവർ.
2.വിഷാദ രോഗ ലക്ഷണമു ള്ളവർ.
 3.മാനസിക പ്രതിരോധ ശക്തി കുറവുള്ളവർ.
4. വൈകാരിക പക്വത കുറവുള്ളവർ എന്നിവരാണ്.
  വ്യത്യസ്തമായ ആത്മഹത്യാ പ്രവണതയുള്ള 
കുട്ടികളെക്കാളും ഒരിക്കൽപോലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാത്ത വരാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നത്. 
 ആത്മഹത്യാപ്രവണത യുടെ ലക്ഷണങ്ങളല്ല ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമാകുന്നത്.
 ജീവിതത്തിലെ പ്രതിസന്ധികൾ കുറ്റപ്പെടുത്തലുകൾ,
പരാജയങ്ങൾ, വേദനാജനകമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ,
 ജീവിതം അവസാനിപ്പിച്ചാലോ എന്ന് നിരന്തരമായി തോന്നുന്നു.
 സുഹൃത്തുക്കളോടും, ചിലപ്പോൾ കുടുംബത്തിലും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് ആത്മഹത്യാപ്രവണത യുടെ സ്വഭാവം.
 മറ്റുള്ളവരോട് ഇക്കാര്യങ്ങൾ പങ്കിടുമ്പോൾ ആശ്വസിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ ഇവരെ പിന്തിരിപ്പിക്കാൻ
കഴിയും.
  ജീവിതത്തിൽ ഏകാന്തതയും, അസ്വസ്ഥതയും വരുമ്പോൾ അതിനെ നേരിടാൻ കഴിയാത്തതുകൊണ്ടാണ് മരണത്തെക്കുറിച്ച് ആവർത്തിച്ചു പറയുന്നത്.
 ഇങ്ങനെ പറയുന്നത് മരിക്കാൻ വേണ്ടി അല്ല, മറിച്ച് മറ്റുള്ളവരിൽനിന്നും സ്നേഹവും, സഹതാപവും പിടിച്ചുവാങ്ങാനാണ്.
 ജീവിതത്തെ ഭയക്കുന്ന വരായ ഇത്തരക്കാർ ആത്മഹത്യയിലേക്ക് പോകുന്നവർ ചുരുക്കമായിരിക്കും.
 മറ്റുള്ളവരുടെ സ്നേഹവും, പരിഗണനയും ലഭിക്കാൻ വേണ്ടിയാണ് ഇത്തരക്കാർ ആത്മഹത്യയിലേക്ക് പോകുന്നത്.
 ഇത്തരത്തിലുള്ളവർക്ക് കൗൺസിലിങ് അത്യാവശ്യവുമാണ്. വിഷമഘട്ടത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരാ യതുകൊണ്ട് ഇവരെ കണ്ടെത്താനും എളുപ്പമാണ്.
 വിഷാദരോഗവും, ആത്മഹത്യയും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രായം ചെന്നവരിൽ മാത്രമല്ല, യുവതി യുവാക്കളിലും ഇത് വളരെ കൂടുതലാണ്.
 വിഷാദരോഗം ഒരു വ്യക്തിയുടെ മാനസിക അവസ്ഥയിൽ നിന്നും രൂപം കൊള്ളുതാണ്. എന്നാൽ ഇത് ജീവിതത്തിലെ ഏതെങ്കിലും പ്രത്യേക സംഭവം കൊണ്ട്, സാഹചര്യം കൊണ്ട് ഉണ്ടാകുന്നതല്ല.മറിച്ച് ജീവിതത്തിലുണ്ടാകുന്ന അനേകം നിരാശാജനകമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണിതുണ്ടാകുന്നത്. മന:ശാസ്ത്രപരമായി പറയുമ്പോൾ ഇത്തരത്തിലുള്ളവരിൽ പോസിറ്റീവ് എനർജി ( പ്രസന്നവദനനായി എല്ലാ പ്രവൃത്തിയും സന്തോഷത്തോടെ ചെയ്യുന്ന അവസ്ഥ ) വളരെ കുറവായിരിക്കും.
  വിരസത മനോഭാവവും, നിഷ്ക്രിയ മനോഭാവവും 
ഇവരിൽ കാണാം.
   വ്യക്തികളോടും
സംസാരവും, പങ്കുവയ്ക്കലും കുറയുന്ന
ഇവരിൽ എല്ലാ തരത്തിലുള്ള പ്രവർത്തന മേഖലകളോടും സുഖലോലുപതയിലും വിരക്തി ഉണ്ടാകും.
 ഏകാന്തത ഇഷ്ടപ്പെടുകയും, 
 ജീവിതം അർത്ഥശൂന്യമായി തോന്നുകയും, സ്വയം വെറുക്കുകയും ആത്മഹത്യയിലേക്ക് പോവുകയും ചെയ്യുന്നു.
കുടുംബത്തിലുള്ള വർക്കും, സഹപ്രവർത്തകർക്കും ഇത്തരത്തിലുള്ള വരെ തിരിച്ചറിയാൻ കഴിയും.
 ഇത്തരക്കാർ ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് ഇവരെ സ്വാധീനിക്കാൻ കഴിയും.
 ഇത്തരക്കാരോട് ഏറ്റവും നല്ല സുഹൃത്തായി പെരുമാറുക, അരോചകമായി പെരുമാറരുത്.
 വൈകാരിക പക്വത കുറവുമൂലം ഭയപ്പെടുത്തുന്നതോ, പ്രകോപിപ്പിക്കുന്നതോ ആയ അവസ്ഥയിൽ സംയമനത്തോടെ അഭിമുഖീകരിക്കാനുള്ള കഴിവ് കുറഞ്ഞവരാണ് 
മറ്റൊരു കൂട്ടർ.
 ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്നമാണ് ദുഃഖം, ഭയം, വെറുപ്പ്/ ദേഷ്യം, സന്തോഷം എന്നീ നാല് വൈകാരിക അവസ്ഥകൾ .
 ഈ പറഞ്ഞവയിൽ ഏതെങ്കിലും ഒന്ന് സംഭവിക്കുമ്പോൾ “വൈകാരിക ശക്തി “(ഇമോഷണൽ എനർജി) ഉൽപാദിപ്പിക്കുന്നു.
 ഇതിൽ വരുന്ന വ്യതിയാനങ്ങൾ വ്യക്തിയെ വളരെ സ്വാധീനിക്കുന്നു.
 അതുപോലെ തന്നെ മാനസിക പ്രതിരോധശക്തി യുടെ അഭാവം( ലാക് ഓഫ് സൈക്കിക്ക്‌ – ഇമ്മ്യൂണിറ്റി പവർ ) ഒരു വ്യക്തിയുടെ “ശാരീരിക പ്രതിരോധശക്തി” ആശ്രയിച്ചാണ് പ്രതിരോധിക്കുന്നത് എന്ന് വൈദ്യശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു.
 അതിനാൽ തന്നെ മാനസിക പ്രതിരോധശേഷി കുട്ടികളിലും, മുതിർന്നവരിലും ആവശ്യമാണ്.
 ഇത് ചെറുപ്പത്തിലെ കുട്ടികളിൽ നേടിയെടുക്കുന്നതിന് അവരെ ജീവിതത്തിന്റെ ദുഃഖങ്ങളും, കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും അറിയിച്ചു വളർത്തുക യെന്നതാണ് പരിഹാരം.
 പ്രേമനൈരാശ്യം മൂലവും കൗമാരക്കാർ ആത്മഹത്യയിലേക്ക് പോകുന്നു. 
ആഴമായി പ്രണയിച്ചതിനുശേഷം വഞ്ചിക്കപെടുകയോ, വീട്ടുകാരുടെ സമ്മതം ലഭിക്കാത്തതോ വഴി വിവാഹം നടക്കാതെ വരുമ്പോഴാണ് ഇത്തരക്കാർ ആത്മഹത്യയിലേക്ക് പോകുന്നത്.
 ബോധവൽക്കരണവും , മാതാപിതാക്കളുടെ പക്വത യേറിയ പെരുമാറ്റവും ഇവർക്ക് അത്യാവശ്യമാണ്.
 മാതാപിതാക്കൾ വിവാഹം പോലെയുള്ള കാര്യങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ വിവേചനാപൂർവ്വം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, പരിശീലനവും കുടുംബത്തിൽ നിന്ന് തന്നെ നൽകണം.
 കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം പങ്കുവെക്കലും, ആശയവിനിമയം നടത്തേണ്ടതും ആവശ്യമാണ്.
 മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് കുട്ടികളുടെ ജീവിതത്തെ നിയന്ത്രിക്കാതെ, അവരുടെ വളർച്ചയുടെ ഓരോ കാലഘട്ടത്തിനും വേണ്ട സ്വാതന്ത്ര്യം വും, പരിഗണനയും നൽകി പ്രോത്സാഹിപ്പിക്കണം.
 സോഷ്യൽ മീഡിയയുടെ ( വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ )ചതിക്കുഴികളാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം.
 ഈ മീഡിയയിൽ കൂടി പരിചയപ്പെടുന്ന വ്യക്തികൾ / ഫേക്ക് ( സത്യമല്ലാത്ത ഐഡികൾ )ഐഡി കളിലും മറ്റുമായി പരിചയപ്പെടുന്നവർ കുട്ടികളെ കുറ്റപ്പെടുത്താതെ സ്നേഹം നൽകി, അവരുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നു.
 കുട്ടികളുടെ കൂടുതൽ വിശ്വാസം നേടി ഈ കൂട്ടർചില സമയങ്ങളിൽ അവരെ ചൂഷണം ചെയ്യുന്നു.
 കൂടുതലായി ഇവരുമായി അടുത്തപ്പോൾ കുട്ടികൾ പങ്കുവെച്ച് സ്വകാര്യ നിമിഷങ്ങൾ വെച്ച് ഇവർ “ബ്ലാക്ക് മെയിൽ” ചെയ്യുന്നു.
 ഇങ്ങനെ സോഷ്യൽമീഡിയയുടെ ചതിക്കുഴിയിൽ പെടുന്ന കുട്ടികളും ആത്മഹത്യയിലേക്ക് പോകുന്നു.
 എങ്ങനെ ചതിക്കുഴിയിൽ പെടുന്ന കുട്ടികൾക്ക് മാതാപിതാക്കളോടും, അധ്യാപകരോടും തുറന്നു പറയുന്നതിനും അവരുടെ സഹായം ലഭിക്കുമെന്ന് ബോധ്യവുമുണ്ടെങ്കിൽ ഒരു പരിധിവരെ ഇത്തരം ആത്മഹത്യകൾ പരിഹരിക്കാം.
 കുടുംബപശ്ചാത്തലം കുട്ടികളെ വളരെ സ്വാധീനിക്കുന്നു.
 കുടുംബത്തിലെ നിരന്തരമായ വഴക്കുകൾ, മാതാപിതാക്കൾ തമ്മിൽ പിരിയൽ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയും കുട്ടികളുടെ ആത്മഹത്യയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
 
 മാതാപിതാക്കളെ വിട്ട് വിദ്യാഭ്യാസ വേളയിൽ അധ്യാപകരുമായി കഴിയുന്ന വിദ്യാർത്ഥിക്ക് സ്വഭാവ രൂപീകരണത്തിനുള്ള സമയം കൂടിയാണിത്.
 ഇവിടെ അധ്യാപകരും, വിദ്യാർത്ഥികളും തമ്മിൽ നല്ല ബന്ധം ഉണ്ടെങ്കിൽ, കുട്ടികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും അധ്യാപകനെ സാധിക്കുകയുള്ളൂ.
 പഠനത്തിൽ മുന്നിലാണെങ്കിലും, ജീവിതത്തിൽ പിന്നോട്ടു പോകുന്നതിന് പ്രധാന കാരണം 
 കുട്ടികളെ ലക്ഷ്യബോധം ഉള്ളവരും, ആത്മീയ ബോധ്യത്തിലും വളർത്താത്തതും ആവാം .
 വിദ്യാഭ്യാസ സമ്പ്രദായത്തിൽ സ്വഭാവരൂപീകരണത്തിനും, മാതാപിതാക്കളെയും, അധ്യാപകരെയും ബഹുമാനിക്കുന്ന തരത്തിലുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിക്കുകയും വേണം .
 കുട്ടികൾക്ക് കുടുംബത്തിൽ സ്വാതന്ത്ര്യവും – മാതാപിതാക്കളോട് എന്തും തുറന്നു പറയാനുള്ള മനോഭാവവും വളർത്തിയെടുക്കണം.
 സർക്കാർതലത്തിൽ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും, സീക്രട്ട് സൈബർ ഹെൽപ്പ് ലൈൻ സ്ഥാപിക്കുകയും, കുട്ടികൾക്ക് സോഷ്യൽ മീഡിയയുടെ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും വേണം.
 ഇതെല്ലാം വഴി ആത്മഹത്യ സമൂഹത്തിൽനിന്നും നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കും.
 (ഒ എഫ് എം. കപ്പൂച്ചിയൻ, ഡൽഹി ).
സൈക്കോളജിസ്റ്, മോട്ടിവേറ്റർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *