May 13, 2024

സ്പെഷ്യൽ ചിക്കൻ ബിരിയാണി.

0
Img 20211230 075747.jpg
 ദീപാ ഷാജി പുൽപള്ളി 
 ചേരുവകൾ.
 1. ബസ്മതി റൈസ് – 2 കപ്പ്.
2. ചിക്കൻ            – 500 ഗ്രാം .
 ചിക്കൻ മാരിനേറ്റ് ചെയ്യാൻ   വേണ്ട ഇൻഗ്രീഡിയൻസ്.
******************
 കോൺഫ്ലോർ – 2 ടേബിൾസ്പൂൺ.
 തൈര് – 2 ടേബിൾ സ്പൂൺ.
മുളകുപൊടി -1 ടേബിൾ സ്പൂൺ.
മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ.
 മല്ലിപ്പൊടി അര ടേബിൾ സ്പൂൺ.
മുളകുപൊടി-1/2  ടേബിൾ സ്പൂൺ.
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ.
 ഉപ്പ് പാകത്തിന്.
 ചിക്കൻ മാരിനേറ്റ് ചയ്‌ത്, തയ്യാറാക്കുന്ന വിധം.
 ചിക്കൻ മാരിനേറ്റ് ചെയ്യാനായി,  എല്ലാ ചേരുവകളും ചേർത്ത് – നന്നായി മിക്സ് ചെയ്ത് 1-  മണിക്കൂർ നേരം വയ്ക്കുക.
 
 ഒരു മണിക്കൂറിനുശേഷം പാനിൽ ഓയിൽ ഒഴിച്ച് ചിക്കൻ വറുത്തെടുക്കുക.
 മസാല തയ്യാറാക്കാൻ വേണ്ട വിഭവങ്ങൾ.
സവാള – 3.
തക്കാളി -3.
പച്ചമുളക് – 1.
 വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് -1/2  ടീസ്പൂൺ.
 മുളകുപൊടി -3  /4 ടീസ്പൂൺ.
മല്ലിപ്പൊടി –  1ടീസ്പൂൺ.
മഞ്ഞൾപൊടി – 1/4ടേബിൾസ്പൂൺ.
കുരുമുളകുപൊടി- 1/2 ടേബിൾസ്പൂൺ.
ഗരംമസാല -1/4 ടേബിൾസ്പൂൺ.
 പെരുംജീരകം -1/4 ടേബിൾസ്പൂൺ.
 കറുവപ്പട്ടയുടെ ഇല (ബേ ലീഫ് )- 2 എണ്ണം.
 ഗ്രാമ്പൂ   – 3 എണ്ണം.
 പുതിനയില – ആവശ്യത്തിന്.
മല്ലിയില – ആവശ്യത്തിന്.
തക്കോലം – 3 എണ്ണം.
 ഉപ്പ് – ആവശ്യത്തിന് .
ഓയിൽ.
 അരി പാചകം ചെയ്യാൻ ആവശ്യമുള്ളവ
 ബസ്മതി റൈസ് – 2 കപ്പ്.
 കറുവപ്പട്ട ഇല – 2 എണ്ണം.
 ഗ്രാമ്പൂ  -3എണ്ണം.
 തക്കോലം – 1
 ഏലക്ക – 1
 ഓയിൽ  – 1 ടേബിൾ സ്പൂൺ.
 ഉപ്പ്.
വെള്ളം.
 ബിരിയാണി ഗാർണിഷ് ചെയ്യാൻ വേണ്ട വിഭവങ്ങൾ.
 അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്.
 സവോള -1.
 നെയ്യ് – 3 ടേബിൾ സ്പൂൺ .
 ബിരിയാണി അലങ്കരിക്കാൻ  വേണ്ട ചേരുവകൾ  തയ്യാറാക്കുന്ന വിധം.
 അണ്ടിപ്പരിപ്പ്,  സവോ ള, മുന്തിരി ഒരു പാനിൽ നെയ്യ് ഒഴിച്ച് വറുത്തെടുക്കുക.
 ബിരിയാണിക്കുള്ള അരി പാകം ചെയ്യുന്ന വിധം.
 ഒരു പാൻ ചൂടാക്കി അതിലേക്ക് ഗ്രാമ്പൂ, ഏലക്ക,  തക്കോലം, കറുവപ്പട്ട ഇല, ഓയിൽ, ഉപ്പ്  ആവശ്യത്തിന് വെള്ളവും  ചേർത്ത് തിളപ്പിക്കുക.
 നേരത്തെ വെള്ളത്തിലിട്ട് കുതിർത്ത ബസുമതി അരി ഇതിൽ ചേർക്കുക.
 അരി പാകമാകുമ്പോൾ ഊറ്റിയെടുത്ത് തണുത്ത വെള്ളത്തിലിട്ട് വെള്ളം തോരാൻ അരിപ്പയിൽ കോരി വയ്ക്കുക.
 ചിക്കൻ മസാല തയ്യാറാക്കുന്ന വിധം.
 ചിക്കൻ മസാല തയ്യാറാക്കാനായി പാൻ എടുത്ത് അതിലേക്ക് ഓയിൽ ചേർക്കുക.
 ഓയിൽ ചൂടായി വരുമ്പോൾ  അതിലേക്ക് പെരുംജീരകം, ഗ്രാമ്പൂ, കറുവപ്പട്ട ഇല, തക്കോലം, ഇഞ്ചി,  വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവോള , ഉപ്പ് ചേർത്ത് നന്നായി വഴറ്റുക.
 അതിനു ശേഷം എല്ലാ മസാലകളും ചേർത്ത് മിക്സ് ചെയ്ത്, തക്കാളിയും ചേർത്ത് വഴറ്റിയെടുക്കുക.
 ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കനും, മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
  തയ്യാറാക്കുന്ന വിധം.
 ദം ചെയ്യാനായി ഒരു പാനെ ടുത്ത് അടിയിലായി ചിക്കൻ മസാല ചേർത്ത്, അതിനു മുകളിലായി ബസുമതി ചോറും, അണ്ടിപ്പരിപ്പ് മുന്തിരി വറുത്ത ഉള്ളി മുകളിലായി 1-  ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് വീണ്ടും ഇതുപോലെ തുടർച്ചയായി  മുകളിൽ ഇട്ടു കൊടുക്കുക.
 അതിനുശേഷം ചെറു ചൂട് അടച്ചുവെച്ച് 10 മിനിറ്റ് നേരം വയ്ക്കുക.
 പിന്നീട് ഫ്‌ളെമ് ഓഫ് ചെയ്ത് 1/2 കൂടി നേരം അടച്ചുവയ്ക്കുക.
 അതിനുശേഷം അടുത്ത അടപ്പ് തുറ ന്ന് ബിരിയാണി പതുക്കെ കൂട്ടിയോജിപ്പിക്കുക .
ബിരിയാണി റെഡി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *