അഭ്യന്തരം നോക്കുകുത്തിയാവുന്നു യൂത്ത് കോണ്‍ഗ്ഗ്രസ്സ്

കൽപ്പറ്റ :കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളില്‍ നോക്കു കുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയൂത്ത് കോണ്‍ഗ്രസ്സ്.കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍
കല്‍പ്പറ്റ പോലീസ് സ്റ്റേഷനു മുന്നില്‍
നോക്കുക്കുത്തി സ്ഥാപിക്കല്‍ സമരം നടത്തി. ആറു വര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്ന് പറഞ്ഞാണ് അധികാരത്തില്‍ വന്നത്. ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വന്‍ വീഴ്ചയണ് ഉണ്ടായിരിക്കുന്നതെന്നും ഗുണ്ട വിളയാട്ടത്തിനും ഒളി സങ്കേതത്തിനുമുള്ള താവളമായിരിക്കുകയാണ് കേരളം. ഇതിനെതിരായിട്ടാണ് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തില്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ നോക്കുകുത്തി സ്ഥാപിച്ച് കൊണ്ട് സമരം നടത്തിയത്. നിയോജക മണ്ഡലം പ്രസിഡണ്ട് എബിന്‍ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ പുല്‍പ്പളളി , സാലി റാട്ടക്കൊല്ലി, ജിജോ പൊടിമറ്റം , ഷൈജല്‍ വി സി, ആല്‍ഫിന്‍ , ഹര്‍ഷല്‍ കോന്നാടന്‍, അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply