May 6, 2024

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പുതുമോടിയിലേക്ക്

0
Img 20220207 191208.jpg


കൽപ്പറ്റ : ക്ലീൻ  കൽപ്പറ്റ  പദ്ധതിയുടെ ഭാഗമായി മുനിസിപ്പൽ  പരിധിയിലെ എട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ  പുതുക്കി പണിയുന്നു. ഉപയോഗ ശൂന്യമായി കിടക്കുന്നവയും ദ്രവിച്ച് നിലം പൊത്താറായവയുമാണ്  ഉടനെ നവീകരിക്കുന്നത്. കൽപ്പറ്റ  നഗര വികസനത്തിനൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും മോടികൂട്ടണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി.
കൈനാട്ടി ജനറൽ ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ നേരിട്ടുപണിതിരിക്കുകയാണ്. ശേഷിക്കുന്ന ഏഴെണ്ണവും സ്പോൺസർഷിപ്പിലൂടെയാണ് നിർമ്മിക്കുന്നത്.  കൽപ്പറ്റ  സിവിൽ  സ്റ്റേഷന് പരിസരത്തെ ഇരുവശത്തുമുള്ള രണ്ട് വെയിറ്റിംഗ് ഷെഡുകളും പുതുക്കി പണിയും. കോടതി സമുച്ചയത്തിന് സമീപമുള്ള നിലവിലുള്ള പഴകിയ ഷെഡ് പൊളിച്ച് മാറ്റി പുതുതായി നിർമ്മാണം തുടങ്ങി കഴിഞ്ഞു. സിവിൽ  സ്റ്റേഷന് എതിർവശത്തുള്ള ഷെഡ് മാറ്റി അടുത്തത് ഉടനെ പൂർത്തിയാക്കും.
 എച്ച്.ഐ.എം.യു.പി.സ്‌കൂൾ , കനറാ ബാങ്ക്, പോലീസ് സ്റ്റേഷന് എന്നീ സ്ഥാപനങ്ങളുടെ സമീപമുള്ള പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഉടനെ പുതുക്കി പണിയും. കൈനാട്ടി ജനറൽ  ആശുപത്രിക്ക് സമീപം നഗരസഭ നിർമ്മിച്ച  ബസ് കാത്തിരിപ്പ് കേന്ദ്രം ഫെബ്രുവരി 10 ന് പൊതുജനങ്ങൾക്കായി  തുറന്ന് കൊടുക്കും. ഇതോടെ കൈനാട്ടിയിലെ വാഹന തിരക്കും ഗതാഗത തടസ്സവും കുറക്കാനാവും.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *