September 8, 2024

സംസ്ഥാനത്തിൻ്റെ അജണ്ട നിശ്ചയിക്കുന്നത് മതമൗലികവാദികൾ – എം.ടി.രമേശ്

0
Img 20220217 195440.jpg
വാളാട്: സംസ്ഥാനത്തിൻ്റെ അജണ്ട നിശ്ചയിക്കുന്നത് മതമൗലികവാദികളാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ
സ്മൃതി ദിനത്തോടനുബന്ധിച്ച് നടന്ന
ബി.ജെ.പിയുടെ എടത്തന 10-ാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ഭീകരവാദ സംഘടനകളുടെയും താവളമായി കേരളം മാറി കഴിഞ്ഞു. ഈ സംഘടനകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ മുന്നോട്ട് വെച്ച ഏകാത്മ മാനവ ദർശനം ഇന്ന് ലോകം മുഴുവൻ അംഗീകരിച്ചു കഴിഞ്ഞു. ഈ പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയാണ് നരേന്ദ്രമോഡി രാജ്യം ഭരിക്കുന്നത്. കർഷകരുടെയും സാധാരണക്കാരുടെയും ക്ഷേമത്തിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര സർക്കാർ ഇതിനകം നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.രൺജിത്ത് ശ്രീനിവാസന് ചടങ്ങിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബൂത്ത് പ്രസിഡൻ്റ് വി.എ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചന്തു എടത്തന, ദാരപ്പൻ കോശാലി, കെ.എ.വിശാഖ് എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ബിന്ദു വിജയകുമാർ, മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് ഇ.ബി.ഷിംജിത്ത്, മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് കോളിച്ചാൽ, കെ.സി.സിന്ധു, ടി.എം. മിഥുൻ, ഇ.കെ.ബാബു, കെ.ആർ.വിജയൻ എന്നിവർ സംസാരിച്ചു. കോളിച്ചാൽ, വാളാട്, വെൺമണി, കാട്ടിക്കുളം ആലത്തൂർ എന്നിവിടങ്ങളിലെ ബൂത്ത് സമ്മേളനങ്ങളിലും എം.ടി.രമേശ് പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *