September 9, 2024

വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുന്ന സംഘ പരിവാർ അജണ്ട അവസാനിപ്പിക്കണം :എസ് എഫ് ഐ മാനന്തവാടി ഏരിയാ സമ്മേളനം

0
Img 20220217 200718.jpg
മാനന്തവാടി:( ധീരജ് രാജേന്ദ്രൻനഗർ)
ക്യാമ്പസുകളെ വർഗീയവൽക്കരിച്ച് വിദ്യാർത്ഥികൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കുന്ന സംഘ പരിവാർ നയം അവസാനിപ്പിക്കണമെന്ന് ഹിജാബ് വിഷയമടക്കം സൂചിപ്പിച്ച് എസ് എഫ് ഐ മാനന്തവാടി ഏരിയാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ധീരജ് രാജേന്ദ്രൻ നഗറിൽ നടന്ന ഏരിയാ സമ്മേളനം എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു. ഷിനാസ് വി ബി , ജിഷ്ണു സി പി , അനുഷ്ക്ക, വിഷ്ണു പ്രസാദ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.
എസ്എഫ്ഐ മാനന്തവാടി ഏരിയാ സെക്രട്ടറി സ്റ്റാലിൻ ജോഷി പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.എസ് എഫ് ഐ  ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോയൽ ജോസഫ് ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻറ് അജിത്ത് എന്നിവർ സംസാരിച്ചു.സ്വാഗത സംഘം വൈസ് ചെയർമാൻ മനോജ്‌ പാട്ടേട്ട് സ്വാഗതവും അമൽ കെ എച് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി
സ്റ്റാലിൻ ജോഷി (സെക്രട്ടറി)
ഷിനാസ് വി ബി (പ്രസിഡൻ്റ്)
അമൽ കെ എച്ച്, അനുഷ്ക (ജോ:സെക്രട്ടറിമാർ)
പ്രണവ്, ഫർഹാൻ (വൈസ് പ്രസിഡൻ്റ്മാർ) എന്നിവരെ  തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *