May 2, 2024

വിന്‍ഫാം കമ്പനിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

0
Img 20220306 062014.jpg
കൽപ്പറ്റ : കാക്കവയലിനടുത്ത് തെനേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വയനാട് ഇന്നോവേറ്റീവ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ (വിന്‍ഫാം) വെബ്‌സൈറ്റ് ( www.farmwinn.com) ഉദ്ഘാടനം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് കൽപ്പയിൽ  നിര്‍വ്വഹിച്ചു. കര്‍ഷകരില്‍ നിന്നും പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ സംഭരിച്ച്, സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റി വിപണനം ചെയ്ത് സാധാരണക്കാരായ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എഫ്.പി.ഒ ആണ് വിന്‍ഫാം. ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് , വെബ് സൈറ്റ് ലോഞ്ചിംഗോടെ സുഗമമാക്കാന്‍ സാധിക്കുമെന്ന് ചെയര്‍മാന്‍ ഫാ തോമസ് ജോസഫ് തേരകം പറഞ്ഞു.
വെല്‍ത്ത് ഫ്രം വെയിസ്റ്റ് എന്ന മുദ്രാവാക്യവുമായി , കര്‍ഷകര്‍ ഇന്നു പാഴാക്കി കളയുന്ന വാഴത്തടയില്‍ നിന്നും അത്യാധുനിക യന്ത്രങ്ങളുടെ സ ഹായത്തോടെ വാഴനാര് ഉല്പാദിപ്പിച്ച് ആഭ്യന്തര വിദേശ മാര്‍ക്കറ്റുകളില്‍ വിപണനം നടത്തി വാഴ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പദ്ധതിയും വിന്‍ഫാം ആവിഷ്‌കരിച്ചിട്ടുണ്ട്. കമ്പനി ഉല്‍പാദിപ്പിച്ച വാഴനാര് മന്ത്രിക്ക് പരിചയപ്പെടുത്തി.
സി.ഇ.ഒ വൈശാഖ് എം നായര്‍, ഡയറക്ടര്‍മാരായ ജോര്‍ജ്കുട്ടി ആഗസ്റ്റിന്‍, ജോസഫ് കുരുവിള, അഡ്വ ജോര്‍ജ് പോത്തന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *