May 9, 2024

കാര്യശാല ശിൽപ്പശാലക്ക് ജലവിഭവ പഠന ഗവേഷണ കേന്ദ്രത്തിൽ(സി ഡബ്ല്യൂ ആർ ഡി എം ) തുടക്കമായി

0
Gridart 20220315 1120220232.jpg
കുന്നമംഗലം : മാറുന്ന കാലാവസ്ഥ 
പ്രതിസന്ധിയിൽ, രൂക്ഷമാകുന്ന ജലദൗർബ്ബല്യം വലിയ വിപത്തായി മാറുകയാണ്. 
ഈ പശ്ചാത്തലത്തിൽ ,
കാലാവസ്ഥക്ക് അനുയോജ്യമായ കാർഷിക ജലവിനിയോഗത്തിലെ നൂതന ആശയങ്ങളെയും സാങ്കേതികവിദ്യകളും കുറിച്ചുള്ള കാര്യശാലയുടെ ദേശീയതല ശില്പശാലയ്ക്ക് ജലവിഭവ പഠന ഗവേഷണ കേന്ദ്രത്തിൽ(സി ഡബ്ല്യൂ ആർ ഡി എം) തുടക്കമായി.
കേന്ദ്ര ഗവൺമെൻറ്നു കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പ് ധനസഹായത്തോടുകൂടി നടത്തപ്പെടുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശില്പശാല ന്യൂഡൽഹി ആസ്ഥാനമായ SERB-DST യുടെ അഭ്യാസ് പദ്ധതി പദ്ധതിക്ക് കീഴിലുള്ള ,കേന്ദ്ര സർക്കാരിൻ്റെ ഉദാത്തമായ ഉദ്യമമാണ് കാര്യ ശാല. 
സീനിയർ സയന്റിസ്റ്റ് ഡോ.സുരേന്ദ്രൻ യു. സ്വാഗതം പറഞ്ഞ ശില്പശാലയിൽ , കോഴ്സ് ഘടനയെക്കുറിച്ചുള്ള അവലോകനം നടത്തി.
 ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് (ജമ്മു & കശ്മീർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, പഞ്ചാബ്, മഹാരാഷ്ട്ര കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ) 25 പേർ ഈ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് . അദ്ധ്യക്ഷ പ്രസംഗത്തിൽ ജലസുരക്ഷ ഉറപ്പാക്കുന്നതിനും അതുവഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി മൾട്ടി ഡിസിപ്ലിനറി മേഖലകളിലെ ഗവേഷകർക്ക് (പിജി, പിഎച്ച്ഡി) ഇത്തരം പരിശീലന പരിപാടികളുടെ ആവശ്യകതയെക്കുറിച്ച് സി ഡബ്ല്യൂ ആർ ഡി എം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ വിശദീകരിച്ചു. 
കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോർഡ് ചെയർമാൻ ഡോ. സി ജോർജ് തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും കാർഷിക ജല പരിപാലനത്തിലെ മാറുന്ന ആശയങ്ങൾ എന്ന വിഷയത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
 ഡോ.പി.എസ്. ഹരികുമാർ, സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് & സിഡബ്ല്യുആർഡിഎം രജിസ്ട്രാർ എന്നിവർ ആശംസകൾ നേർന്നു.
 ചടങ്ങിന് ഡോ .ആശിഷ് കെ ചതുര്‍വേദി നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *