May 2, 2024

സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണം

0
Img 20220328 062846.jpg
 കല്‍പ്പറ്റ: സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്നും മാസ വേതനം 2l,000/- രൂപയെങ്കിലും ഒരു തൊഴിലാളിക്ക് സെക്യൂരിറ്റിക്ക് ലഭിക്കുന്ന തരത്തില്‍ എത്രയും വേഗം മിനിമം വേതനം പുതുക്കി നിശ്ചയിക്കണം. മുഴുവന്‍ സെക്യരിറ്റി ആന്റ് ഹൗസ് കിപ്പിംഗ് ജീവനക്കാര്‍ക്കും ബോണസ് നല്‍കുക, പി.എഫ്, ഇ എസ് ഐ പരിരക്ഷ എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാക്കുക ,തൊഴില്‍ സുരക്ഷിതത്വം ,ജോലി സുരക്ഷയും ഉണ്ടാകുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും വയനാട് ജില്ലാ സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംഗ് എംപ്ലോയിസ് യൂണിയന്‍ സി ഐ റ്റി യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി ഐ റ്റി യു ജില്ലാ പ്രസിഡന്റ് പി.വി.സഹദേവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ഷകസമരത്തെ മുന്നില്‍ നിന്ന് നയിച്ച അഖിലേന്ത്യാ കിസാന്‍ സഭാഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദിനെ സ്‌നേഹാദരം എന്ന പരിപാടിയിലൂടെ സമ്മേളനത്തില്‍ വെച്ച് ആദരിച്ചു. കല്‍പ്പറ്റ മുന്‍ എംഎല്‍എ സി.കെ.ശശീന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.കെ.സുരേഷ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നിര്‍വഹിച്ചു.കെ.ടി.ബാലകൃഷ്ണന്‍, പി.കെ.രാജശേഖരന്‍ എന്നിവർ.സംസാരിച്ചു.പി.സി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.അഡ്വ.ജി.ഭവിത നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായി പി.സി.ഗംഗാധരന്‍ ( പ്രസിഡന്റ് ) ,അഡ്വ.ജി.ഭവിത, എം.സി.സുകുമാരന്‍ ( വൈസ് പ്രസി സണ്ടുമാര്‍ ), കെ.ടി.ബാലകൃഷ്ണന്‍ ( സെക്രട്ടറി) ,കെ.രാജന്‍, എം. സനീഷ് ( ജോ. സെക്രട്ടറി ), എം.കെ.പ്രകാശന്‍ ( ഖജാന്‍ജി ) എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *