May 2, 2024

അരപ്പറ്റ കളറാവട്ടെ എന്ന ആശയം ഉയർത്തി അരപ്പറ്റ ബ്ലോക്ക് ഡിവിഷൻ അകത്തുള്ള ക്ലബ്ബുകളിലേക്ക് സ്‌പോർടസ് സമഗ്രഹികൾ വിതരണം ചെയ്തു

0
Img 20220328 063610.jpg

അരപ്പറ്റ :കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്  അരപ്പറ്റ ഡിവിഷനിൽ അരപ്പറ്റ കളർ
ആവട്ടെ എന്ന ആശയത്തിലൂടെ കൽപ്പറ്റ ബ്ലോക്ക് മെമ്പറും കൽപ്പറ്റ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി ചെയർമാനും കൂടിയായ  ജഷീർ പള്ളിവയലിന്റെ നേതൃത്വത്തിൽ ഡിവിഷനിലെ ആറോളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കളിലേക്ക് ആവശ്യമായ ജേഴ്സി ഉൾപ്പെടെയുള്ള സാമഗ്രഹികൾ വിതരണം ചെയ്തു.
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്ന് പുത്തൻ തലമുറയെ കലാ കായിക മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് അഞ്ചോളം വരുന്ന പ്രവാസി സുഹൃത്തുക്കളിൽ നിന്ന് ഫണ്ട് സമാഹരിച്ച് ആണ് അരപ്പറ്റ കളർ ആവട്ടെ എന്ന പദ്ധതി നടപ്പിലാക്കിയത്.
അരികിലുണ്ട് അരപ്പറ്റ എന്ന കൂട്ടായ്മ രൂപീകരിക്കുകയും തന്റെ  ഡിവിഷനിൽ ജീവകാരുണ്യ സാമൂഹിക കലാകായിക വിഷയങ്ങൾക്ക് ഊന്നൽ കൊടുക്കുകയാണ് ജഷീർ പള്ളിവയൽ ചെയ്തത് കോവിഡാനന്തര സമയത്ത് 12 ലക്ഷം രൂപയുടെ കിറ്റുകൾ അന്നം അകലെയല്ല എന്ന ആശയത്തിലൂടെ യും അരപ്പറ്റയുടെ മെറിറ്റ് എന്ന ആശയത്തിലൂടെ 150 ഓളം വരുന്ന കുട്ടികൾക്ക് അനുമോദന ചടങ്ങും മെറിറ്റ് അവാർഡും നിർധനരായ രോഗികളെ സഹായിക്കുന്നതിന് ആവശ്യമായ അരപ്പറ്റയുടെ ബിരിയാണിഫെസ്റ്റ് എന്ന ആശയത്തിലൂടെ മൂന്നുലക്ഷം രൂപ ധനസഹായവും ഡിവിഷൻ അകത്ത് നടപ്പിലാക്കിയിട്ടുണ്ട്,പ്രവാസി സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായമാണ് ഇത്തരം ജനകീയ പരിപാടികൾക്ക് നേതൃത്വം നൽകാൻ സഹായിക്കുന്നത്.
അരപ്പറ്റ ഫുട്ബോളിന്റെ ഹൃദയത്തുടിപ്പ് ഫുട്ബോൾ പ്രേമികളുടെ കണ്ണിലുണ്ണിയായ മുനീർ മേപ്പാടി വിവിധ ക്ലബ്ബുകളിലേക്കുള്ള സാമഗ്രഹികൾ വിതരണ ഉദ്ഘാടനം ചെയ്തത്,മുനീറിനെ സാന്നിധ്യം അരപ്പറ്റ മേഖലയിലെ ജനകീയ മനസ്സുകളിൽ വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി പരിപാടിയിൽ മുനീർ ഉദ്ഘാടനം ചെയ്യുകയും ജഷീർ പള്ളിവയൽ അധ്യക്ഷത വഹിക്കുകയും വാർഡ് മെമ്പർ നാസർ പൂത്തകൊല്ലി,തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *