May 2, 2024

ഇന്ധന – പാചക വില വർധനവിനെതിരെ കോൺഗ്രസ്‌

0
Img 20220331 141557.jpg
പുൽപ്പള്ളി : കോൺഗ്രസ് മുക്ത ഭാരതമാണ്  തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും അതിനായി എല്ലാ കുത്സിത മാർഗങ്ങളും സ്വീകരിച്ചു പോന്ന ബി ജെ.പി.ക്ക് ശക്തമായ ജനാധിപത്യ രാജ്യമായി ഇന്ത്യ നില നിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തമാകണമെന്ന് പറയേണ്ട അവസ്ഥയിൽ രാജ്യം എത്തിയിരിക്കുന്നു എന്ന് സമ്മതിക്കേണ്ട സ്ഥിതി വന്നിരിക്കുന്നുയെന്ന് കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ. പൗലോസ് .ഏതാനും ദിവസം മുമ്പ് ബി.ജെ.പി.നേതാവും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ആയ  നിതിൽ ഗഡ്ഗരി പരസ്യമായി കോൺഗ്രസ് ശക്തമായി നിലനിൽക്കേണ്ടതു് രാജ്യത്തിന് അനിവാര്യമാണെന്ന് തുറന്നു പറഞ്ഞത് .അതുകൊണ്ടാണ് രാജ്യത്ത് അധികാരത്തിൽ വന്ന ബി.ജെ.പി. ആദ്യം മുതൽ കോൺഗ്രസിനെ തകർക്കാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു.വർഗ്ഗീയവും വിഭാഗീയവുമായ കുത്സിത പ്രചരണങ്ങൾ വഴിയും കണക്കില്ലാതെ പണമൊഴുക്കിയും തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ അവർ കിണഞ്ഞ് ശ്രമിച്ചു.എന്നിട്ടും ജയിക്കാൻ പറ്റാത്തിടങ്ങളിൽ മറ്റ് പാർട്ടി  കളിലെ എം.എൽ എ.മാരെ ഭീഷണിപ്പെടുത്തിയും കോടികൾ മുടക്കി വിലക്ക് വാങ്ങിയും പലയിടത്തും ഭരണത്തിൽ വന്നു. സ്വാഭാവികമായും കോൺഗ്രസിന് താൽക്കാലിക ക്ഷീണം സംഭവിച്ചു . എന്നാൽ രാജ്യത്തിന്റെ സ്ഥിതി അപകടകരമായ അവസ്ഥയിലെത്തി. എല്ലാത്തരം വിഭാഗീയ വർഗീയ ശക്തികളും രാജ്യഭദ്രതയെ തകർക്കുന്ന നിലയിലെത്തിയിരിക്കുന്നു . അതുകൊണ്ട് ഇനി കോൺഗ്രസ് ശക്തമായാലേ രാജ്യം നിലനിൽക്കൂ എന്ന് ബി.ജെ.പി തന്നെ പറയേണ്ട നിലയിലെത്തി. പുല്പളളിയിൽ ഇന്ധന വിലവർദ്ധനവിനും പാചക വാതക വില വർദ്ധനവിനെ  മെതിരെ കോൺഗ്രസ് ബൂത്ത് കമ്മറ്റി സംഘടിപ്പിച്ച സമരം  ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരിച്ച രുന്ന കാലത്ത് ക്രൂഡോയിലിന് ബാരലിന് 140 ഡോളർ വിലയുള്ളപ്പോൾ 70 രൂപക്ക് പെട്രോൾ കൊടുത്തു. അന്ന് സമരങ്ങൾ നടത്തി തങ്ങൾ അധികാരത്തിൽ വന്നാൽ 50 രൂപക്ക് പെട്രോൾ നൽകുമെന്ന് പറഞ്ഞവരാണ് ഇന്ന് 100 ഡോളറിൽ താഴെ ക്രൂഡോയില് വില നിൽക്കുമ്പോർ 110 ലേറെ രൂപക്ക് പെട്രോൾ വിൽക്കുന്നതു്. അതു വഴി ബസ് ചാർജ് , ഓട്ടോ ചാർജ്, ടാക്സി ചാർജ് , നിത്യോപയോഗ സാധ്യത വില എല്ലാം കുത്തനെ കൂടുന്നു ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാകുന്നു. കോൺഗ്രസ് ഭരിക്കുമ്പോൾ 250 രൂപക്ക് ഒരു കുററി ഗ്യാസ് ലഭിച്ചിരുന്നെങ്കിൽ ഇന്നതു് 1000 രൂപയായിരിക്കുന്നു. ബൂത്ത് പ്രസിഡണ്ട് പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സി ക്ര ട്ടറി എൻ.യു. ഉലഹന്നാൻ , സണ്ണി തോമസ്, ഷിബു തേൻ കുന്നേൻ ,, വിത്സൻ പറഞ്ഞായി, വർഗീസ്, മാത്യു ഉണ്ടശ്ശാൻ പറമ്പിൽ, ജോയി പുളിക്കൽ തുടങ്ങിയർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *