കുപ്പാടിത്തറ നടമ്മൽ കടുവക്കായി തിരച്ചിൽ തുടങ്ങി
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറയിൽ കടുവക്കായി തിരച്ചിൽ തുടങ്ങി.ഇന്ന് രാവിലെയാണ് കുപ്പാടിത്തറ നടമ്മൽ ഭാഗത്ത് കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞത്. വനമേഖലയല്ലാത്ത ഇവിടെ കടുവയെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കാൽപാടുകൾ കണ്ടതായും നാട്ടുകാർ പറയുന്നു.അതെ സമയം കടുവ അല്ല പുലിയാണെന്നും പറയുന്നു.വനം വകുപ്പും പോലിസും സ്ഥലത്തെത്തി.വാഴത്തോട്ടത്തിലുണ്ടെന്നാണ് നിഗമനം.വാഴത്തോട്ടം പ്രദേശ വാസികൾ വളഞ്ഞിരിക്കുകയാണ്.
Leave a Reply