പശുക്കിടാവിനെ കടുവ കൊന്നതായി സംശയം
പിലാക്കാവ്: മാനന്തവാടി പിലാക്കാവില്‍ പശുക്കിടാവിനെ വന്യമൃഗം കൊന്നു. പിലാക്കാവ് മണിയന്‍ കുന്ന് നടുതൊട്ടിയില്‍ ഉണ്ണിയുടെ പശുക്കിടാവിനെയാണ് കൊന്നത്. കടുവയാണ് കിടാവിനെ കൊന്നതെന്ന് ഉണ്ണി പറയുന്നു . വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ട രണ്ട് വയസുള്ള പശുക്കിടാവാണ് ചത്തത്.ചാടി വീണ കടുവ പശുവിനെ കടിച്ചതായും നാട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ ഓടി പോയതായും ഉണ്ണി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇന്നുച്ചയോടെയാണ് സംഭവം.എസ്റ്റേറ്റ് വനമേഖലയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
Leave a Reply