യൂത്ത്‌കോണ്‍ഗ്രസ് നൈറ്റ്മാര്‍ച്ച് നാളെ കൽപ്പറ്റയിൽ

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത്‌കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (മാര്‍ച്ച് 26) രാത്രി എട്ട് മണിക്ക് കല്‍പ്പറ്റ ടൗണില്‍ നൈറ്റ് മാര്‍ച്ച് നടക്കും. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഷാഫി പറമ്പില്‍ നേതൃത്വം നല്‍കുന്ന നൈറ്റ് മാര്‍ച്ച് എഴരയോടെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച് പുതിയ ബസ്റ്റാന്റിന് സമീപത്ത് അവസാനിക്കും. സംസ്ഥാന, ജില്ലാനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.



Leave a Reply