അനധികൃത മദ്യ വിൽപ്പന ഒരാൾ അറസ്റ്റിൽ

ബത്തേരി : സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി കുപ്പാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 18 ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവമായി ബന്ധപ്പെട്ട് കുപ്പാടി മീത്തൽ വീട്ടിൽ രതീഷ് എം കെ ( 38) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾ കുപ്പാടി ഭാഗത്തെ കോളനികൾ കേന്ദ്രീകരിച്ച് സ്ഥിരം മദ്യ വില്പന നടത്തുന്ന ആളാണ്.പ്രിവന്റീവ് ഓഫീസർ ഉമ്മർ.വി.എ.യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് മനോജ് കുമാർ പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു. എം.ഡി, ഷിനോജ്. എം. ജെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ.ബി ആർ, സിത്താര. കെ.എം.ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Leave a Reply