May 5, 2024

അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 30 വരെ മസ്റ്ററിംഗ് നടത്താം

0
Img 20230410 182045.jpg
കൽപ്പറ്റ : തദ്ദേശ സ്വയം ഭരണ വകുപ്പിലൂടെ ലഭ്യമാകുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴി ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ജീവന്‍ രേഖ മസ്റ്ററിംഗ് ജൂണ്‍ 30 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്താവുന്നതാണ് ജില്ലാ കളക്ടര്‍ അറിയിച്ചു. മസ്റ്ററിംഗ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടേയും ലിസ്റ്റ് അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പരിശോധിച്ച് പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക. മറ്റ് തരത്തിലുളള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും വീടുകളിലെത്തി മസ്റ്ററിംഗ് നടത്തേണ്ട വിഭാഗക്കാര്‍ക്ക് 50 രൂപ രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഗുണഭോക്താക്കളാണ് ഈ തുക അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ടത്. മസ്റ്ററിംഗ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു. ഫോണ്‍. 04936 206265
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *