August 26, 2026

മറച്ചുവെക്കാൻ പാെലീസിൻെറ സഹായത്താേടെ എത്ര കൊലകൾ നടത്തിയാലും, അസ്ഥികൂടങ്ങൾ അലമാരയിൽ നിന്നും പുറത്ത് വരിക തന്നെ ചെയ്യും: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ

0
ei9ELT530210.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുൽവാമയിൽ സൈനികരെ കൂട്ടക്കൊലയ്ക്ക് വിട്ടുകൊടുത്തതിന് ശേഷം കൊല ചെയ്യപ്പെട്ട സൈനികരുടെ ഫോട്ടോ ഉപയോഗിച്ച് 2019 ൽ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചുകൊണ്ട് അന്ന് കന്നി വോട്ടർമാരോട് മോദി ആവശ്യപ്പെട്ടത് നിങ്ങളുടെ ആദ്യേ വാേട്ട് പാകിസ്ഥാനിൽ വ്യാേമാക്രമണം നടത്തിയ വീരജവാന്മാർക്ക്, പുൽവാമയിലെ ഭീകരാക്രമണത്തിൽ കാെല്ലപ്പെട്ട ധീര രക്തസാക്ഷികൾക്ക് നൽകാമൊ എന്നൊക്കെയായിരുന്നു. 
എയർ ക്രാഫ്റ്റുകൾ വിട്ട് നൽകണമെ
ന്ന സെെന്യത്തിൻെറ ആവശ്യം തള്ളിക്കളഞ്ഞ്, 40 സെെനികരെ കാെലക്ക് കാെടുത്ത്, പാകിസ്ഥാനിൽ എയർ സ്ട്രെെക്ക് നടത്തിച്ച്, സർക്കാറിന് തെ
റ്റ് പറ്റിയെന്ന് പറഞ്ഞ ഗവർണ്ണറാേട് 'മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന്' മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമാേദി. പുൽവാമ ആക്രമണത്തിന്റെ അറിയിപ്പ് വന്നതിന് ശേഷവും നാഷണൽ പാർക്കിൽ ഉല്ലസിച്ചു നടക്കുകയായിരുന്നു ഈ ഭരണാധികാരി. ഇന്നിപ്പോൾ സ്വന്തം പാർട്ടിയിൽപ്പെട്ടയാൾ തന്നെ സത്യം വിളിച്ചു പറഞ്ഞപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വെടിവെച്ച് കൊല്ലിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. ഫാസിസ്റ്റുകൾ അവരുടെ അജണ്ടകൾ ഏതറ്റം വരെയും ചെ.ല്ലും. ആർ.എസ്.എസ് ഫാസിസത്തെ ചെറുക്കാൻ പ്രതിപക്ഷ പാർട്ടികൾ ഐക്യെപ്പെടേണ്ട കാലമാണിതെന്ന് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് പറഞ്ഞു. കൽപ്പറ്റ വർഗ്ഗീസ് ഭവനിൽ വച്ച് നടന്ന അടിയന്തിര രാഷ്ട്രീയ വിശകലന യാേഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംസ്ഥാന കമ്മിറ്റിയംഗം ബിജി ലാലിച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി. പ്രേമാനന്ദ്, പി.എം. ജോർജ്ജ്, എം.കെ.ഷിബു, കെ. നസീറുദ്ധീൻ, കെ.ആർ.അശോകൻ, വിജയകുമാരൻ. പി, കെ.ജി. മനോഹരൻ, കെ.സി.മല്ലിക, ബാബു കുറ്റിക്കൈത, കെ.പ്രേംനാഥ്, സി.ജെ.ജോൺസൺ, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *