September 28, 2023

25000 പാവങ്ങൾക്ക് ഒരു നേരത്തെ സ്നേഹവിരുന്നുമായി നീലഗിരി കോളജ്

0
20230505_143622.jpg
നീലഗിരി : ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഉയർന്ന സാമൂഹിക പ്രതിബദ്ധതയുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ആശയവുമായി നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഹാപ്പിനസ് ലഞ്ച് പദ്ധതിക്ക് തുടക്കമായി. 
25000 ഭക്ഷണപ്പൊതികളാണ് ഈ വർഷം ഹാപ്പിനസ് ലഞ്ചിൻ്റെ ഭാഗമായി വിതരണം നടത്തുന്നത്.
വിദ്യാഭ്യാസം പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല എന്ന ചിന്തയും മൂല്യാധിഷഠിത മായ വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും നൽകണം എന്ന നീലഗിരി കോളജ് എംഡി റാഷിദ് ഗസ്സാലിയുടെ ആശയം എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഏറ്റെടുക്കുകയായിരുന്നു.
2017 ൽ ആണ് ക്യാമ്പസ്സിൽ സ്നേഹസ്വരം, ഹാപ്പിനസ് ലഞ്ച് പോലുള്ള പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഈ വർഷം 25000 ഭക്ഷണം നൽകുവാൻ വിദ്യാർഥികൾ തീരുമാനിച്ചത്.
വിവിധ ആഘോഷ പരിപാടികളോടെയാണ് ഈ വർഷം ഹാപ്പിനസ് ലഞ്ചിന്റെ തുടക്കം കുറിച്ചത്. 
വിദ്യാർഥികൾ സമാഹരിച്ച 15000 ലഞ്ച് 
ഡി വൈ എസ് പിയും പ്രശസ്ത സിനിമാതരവുമായ സിബി തോമസ്, ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും നീലഗിരി കോളജ് എംഡി യുമായ റാഷിദ് ഗസ്സാലി, പ്രൊഫ മോഹൻ ബാബു, പ്രിൻസിപ്പൽ സെന്തിൽ കുമാർ തുടങ്ങിയവർക്ക് മയൂഖ ആന്വൽ ഡേയിൽ വിദ്യാത്ഥി പ്രതിനിധികൾ കൈമാറി. ബാക്കി ലഞ്ചുകൾ അധ്യാപകരും സ്ഥാപന അഭ്യുതയകാംഷികളും ചേർന്ന് സങ്കടിപ്പിക്കും.  
പ്രശസ്ത ബാൻ്റ് ആൽമരം
നയിച്ച സംഗീത വിരുന്നും വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിന് നിറം പകർന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *