May 9, 2024

ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി

0
20230605 180039.jpg
 കൽപ്പറ്റ : ക്വിസ്സിലെ ലോകചാമ്പ്യനെ കണ്ടെത്താൻ ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ വയനാട് ജില്ലാ ഭരണകൂടവുമായി ചേർന്ന് കേരളത്തിലെ ആദ്യ ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ ലോക ക്വിസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.
ലോകത്തെമ്പാടുമുള്ള നൂറിലധികം വേദികളിലായി ഒരേ ദിവസം നടന്ന ഈ മത്സരത്തിൽ, ജില്ലയിലെ ഏറ്റവും പ്രഗത്ഭരായ മൽസരാർത്ഥികൾ പങ്കെടുത്തു.
 ശനിയാഴ്ച എഴുത്തു പരീക്ഷയുടെ മാതൃകയിൽ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് മത്സരം നടന്നത്. എട്ട് വിഷയങ്ങളിലായി 240 ചോദ്യങ്ങൾ പൂർത്തിയാക്കിയവർക്ക് ക്വിസിങ്ങിൽ ഒരു ലോക റാങ്കിങ്ങും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സർട്ടിഫിക്കറ്റും ലഭിച്ചു.പൊതു വിഭാഗത്തിൽ ഷമൽ സാലിം എം.പിയും,  ശ്രുതി കെ.ജി യും ,
 കോളേജ് വിഭാഗത്തിൽ മിഥുൻ പിയും , സ്കൂൾ വിഭാഗത്തിൽ അഭിനന്ദ്.എസ് ദേവും വിജയികൾ ആയി.ഐ ക്യു എ പ്രോക്ടർ ഷാജൻ ജോസ് മത്സരം നിയന്ത്രിച്ചു. എസ്.കെ.എം.ജെ സ്കൂൾ പ്രിൻസിപ്പാൾ സാവിയോ ഓസ്റ്റിൻ മൽസരം ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി അംഗങ്ങളായ പ്രസാദ് വി.കെ,അയൂബ് എ,സ്യാൽ കെ.എസ് എന്നിവർ വിജയികളെ അനുമോദിച്ചു. ലോക നിലവാരത്തിലുള്ള ഒരു മൽസരത്തിന്റെ ഭാഗമാകാനായത് അനുഭവമായി എന്ന് മൽസരാർത്ഥികൾ അഭിപ്രായപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *