കളിയും ചിരിയുമായി പ്യാരി ഡേ; പാരന്റ്സ് ഫെസ്റ്റുമായി അസംപ്ഷൻ സ്ക്കൂൾ
ബത്തേരി : കളിയും ചിരിയും മത്സരങ്ങളുമായി രക്ഷിതാക്കൾക്ക് വേറിട്ട അനുഭവം നൽകി അസംപ്ഷനിൽ പി ടി എയുടെ നേതൃത്വത്തിൽ പ്യാരി ഡേ പാരന്റ്സ് ഫെസ്റ്റ് . ഒരു ദിവസം മുഴുവൻ വിദ്യാലയത്തിൽ തങ്ങി കുട്ടികളെപ്പോലെ ആടി തിമിർക്കാൻ കഴിഞ്ഞപ്പോൾ രക്ഷിതാക്കൾക്കും അത് ജീവിതത്തിൽ മറക്കാനാവാത്ത നവ്യാനുഭവമായി. ക്ലാസടിസ്ഥാനത്തിൽ രക്ഷിതാക്കളെ ഗ്രൂപ്പുകളായി തിരിച്ച് ഒപ്പന, കൈ കൊട്ടിക്കളി, മോണോ ആക്ട് , സംഘനൃത്തം, സ്കിറ്റ്, വടം വലി ,ചാക്കി ലോട്ടം തുടങ്ങിയ വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടത്തി. ഒന്നും രണ്ടും ക്ലാസുകളെ പ്രതിനിധീകരിച്ച പെരിയാർ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഏഴാം ക്ലാസിനെ പ്രതിനിധീകരിച്ച ഭവാനി ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ റവ . ഫാ.ജോസഫ് പരുവുമ്മൽ അധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, എ ഇ ഒ ജോളി മാത്യു, പ്രധാന അധ്യാപകൻ സ്റ്റാൻലി ജേക്കബ്, കൗൺസിലർമാരായ നിഷ സാബു , പ്രജിത രവി ,ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ ബിനു തോമസ്,പി റ്റി എ വൈസ് പ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ ,എം പി റ്റി എ പ്രസിഡന്റ് ശ്രീജ ഡേവിഡ് റ്റിന്റു മാത്യു,ബിജി വർഗീസ് ,ട്രീസ ബെന്നി, അധ്യാപകരായ സി. പ്രിയ തോമസ് ,ടി ടി ബെന്നി,ബിജോയ് സി.ജെ, ഷിമിൽ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു
Leave a Reply