മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തൃശ്ശിലേരി വോളിബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നവംബര്‍ 2 വരെയാണ് കേരളോത്സവം നടക്കുക. ഉദ്ഘാടന ദിവസം വോളിബോള്‍, കളരിപയറ്റ്, എന്നീ മത്സര ഇനങ്ങള്‍ നടന്നു.
കളരിപ്പയറ്റ് മത്സരം എടവക ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചേയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 27ന് ചെസ്, ക്വിസ്, രചനാ മത്സരങ്ങള്‍, 28 ന് ഷട്ടില്‍, ബാഡ്മിന്റണ്‍, ആര്‍ച്ചറി, 30ന് ഫുട്‌ബോള്‍, 31 ന് ക്രിക്കറ്റ്, നവംബര്‍ 1 ന് അത്ലറ്റിക്‌സ്, കബഡി, വടംവലി, 2 ന് കലാമത്സരങ്ങള്‍ എന്നിവ നടക്കും. നവംബര്‍ 2ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സജ്‌ന സജീവന്‍ മുഖ്യാതിഥിതിയാകും.
Leave a Reply