May 9, 2024

കലാലയങ്ങൾ കലാപഭൂമികളാക്കരുത് ; അമ്മ കൂട്ടായ്മയുടെ മാർച്ചും ധർണ്ണയും

0
20240314 212614

വൈത്തിരി: കലാലയങ്ങൾ കലാപഭൂമികളാക്കരുത് എന്ന കാമ്പയിനുമായി അമ്മകൂട്ടായ്മയുടെ മാർച്ചും ധർണ്ണയും നടന്നു. സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് മൊബൈൽ ഓൺലൈനിലൂടെയാണ് ധർണ്ണ ഉദ്‌ഘാടനംചെയ്തത്. മകന്റെ ഘാതകർക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ജയപ്രകാശ് പറഞ്ഞു. തുടർന്ന് സംസാരിച്ച സിദ്ധാർത്ഥന്റെ അമ്മ ഷീബ ഒരു കുടുംബം പോലെ കോളേജിൽ കഴിഞ്ഞിട്ടും സിദ്ധാർത്ഥന്റെ മരണശേഷം ഒരു കുട്ടി പോലും തങ്ങളെ ബന്ധപ്പെടുകയോ വന്നു കാണുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു.

അമ്മകൂട്ടായ്മ കോ-ഓർഡിനേറ്റർ പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. നെജു ഇസ്മയിൽ, മനോജ് സാരംഗി, വിജയരാഘവൻ ചേലിയ , ഓമന വയനാട്, കെ എം ബീവി, ഈസബിൻ അബ്ദുൽകരീം, സൗമ്യ മട്ടന്നൂർ, എസ് രാജീവ്, വർക്കി വയനാട്, ഗഫൂർ വെണ്ണിയോട്, രാംദാസ്, പ്രസന്ന, ജ്യോതി നാരായണൻ, പി ജി മോഹൻദാസ്, മലയിൻകീഴ് ശശികുമാർ, വർഗീസ് എന്നിവർ സംസാരിച്ചു. സുലോചന സ്വാഗതവും സതി കാടമുറി നന്ദിയും പറഞ്ഞു.

തളിപ്പുഴ തടാകം ജംക്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് വൈത്തിരി സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യൂണിവേഴ്സിറ്റി കവാടത്തിൽ തടഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *