April 27, 2024

കെ. സുരേന്ദ്രൻ വയനാടിനെ മുന്നിലേക്ക് നയിക്കും: പ്രശാന്ത് മലവയൽ

0
Img 20240329 200003

കൽപ്പറ്റ: പിന്നോക്ക ജില്ല എന്ന ഖ്യാതി നിലനിൽക്കുന്ന വയനാടിന് മുന്നോട്ട് കുതിക്കാനുളള പോംവഴിയാണ് കെ. സുരേന്ദ്രനിലൂടെ തുറന്ന് കിട്ടിയതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ അവകാശപ്പെട്ടു. വയനാട്ടിൽ നിന്ന് സംഘടനാ പ്രവർത്തനം തുടങ്ങി, സംസ്ഥാനം ശ്രദ്ധിക്കുന്ന നിരവധി പ്രക്ഷോപങ്ങൾക്ക് നേതൃത്വം നൽകിയ കെ. സുരേന്ദ്രന് വയനാടിൻ്റെ മുക്കും മൂലയും സുപരിചിതമാണ്. വയനാട് പാർലമെന്റ് മണ്ഡലത്തിലെ സംഘടനക്ക് അകത്തുള്ള മുഴുവൻ പ്രവർത്തകരെയും, നേതാക്കളേയും വ്യക്തിപരമായി നേരിട്ടറിയുന്നത് പോലെ വയനാട്ടിലെ സാധാരണക്കാരുമായും , സമൂഹത്തിൻ്റെ ഉന്നതിയിലുള്ളവരുമായും വ്യക്തിബന്ധം സൂക്ഷിക്കുന്നതിനാലും കെ.സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം മറ്റ് മുന്നണി നേതാക്കൾക്ക് വെല്ലുവിളിയാണ്.

 

രാഹുൽ ഗാന്ധി വയനാട്ടിൽ നിലനിൽപ്പിന് വേണ്ടി മത്സരിക്കുമ്പോൾ, ആനിരാജക്ക് പ്രത്യേക ലക്ഷ്യങ്ങളില്ലാതെ കിട്ടുന്നത് ലാഭം എന്നുള്ള നിലക്കാണ് മുന്നോട്ട് പോകുന്നത്. ഇക്കാര്യങ്ങൾ വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ ജനങ്ങൾ നേരത്തേ മനസ്സിലാക്കിയത് കൊണ്ടാണ് ബി.ജെ.പിയുടെ സ്ഥാനാർത്ഥി ആരാണെന്ന ആകാംഷ ജനങ്ങളിൽ നിറഞ്ഞ് നിന്നത്.

 

ഒരുപാട് നീറുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കണ്ടാൽ മാത്രമാണ് വയനാടിന് മുന്നോട്ട് പോകാൻ സാധിക്കുക. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നുള്ള ഉറപ്പുള്ളതിനാൽ കെ. സുരേന്ദ്രനെ ജനനായകനായാണ് വയനാട്ടിലെ ജനങ്ങൾ കാണുന്നത്. ജനങ്ങൾ അനുഭവിക്കുന്ന വന്യമൃഗശല്യവും, കാർഷിക മേഖല അനുഭവിക്കുന്ന പ്രതിസന്ധിയും, യാത്രാദുരിതവും, ആദിവാസി മേഖല അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും, ആരോഗ്യമേഖലയിലെ നിരന്തര പ്രതിസന്ധിക്കും പരിഹാരം കാണാൻ കെ. സുരേന്ദ്രൻ എന്ന ജനകീയ നേതാവിന് സാധിക്കും. വയനാടിനെ നാൽപത് വർഷം പിന്നോട്ടടിച്ചവർക്കുള്ള കൃത്യമായ താക്കീതാണ് കെ. സുരേന്ദ്രനിലൂടെ നരേന്ദ്ര മോദിയും ബി ജെ.പിയും ലക്ഷ്യം വെക്കുന്നത്. വയനാടിൻ്റെ സമഗ്ര വികസനമാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *