April 30, 2024

ഐ.സി.ബാലകൃഷ്ണൻ ബത്തേരിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി.

0
Img 20210314 Wa0110.jpg
ഐ സി ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ബത്തേരി)
കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഐ സി ബാലകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ നിരവധി സമരങ്ങള്‍ നടത്തി ശ്രദ്ധേയനായിരുന്നു. വാളാട് ഗവ. എച്ച് എസിലെ പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം 1994-95 കാലഘട്ടത്തിലാണ് ഐ സി ബാലകൃഷ്ണന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2002 മുതല്‍ 2004 വരെ യൂത്ത്‌കോണ്‍ഗ്രസ് തവിഞ്ഞാല്‍ മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം 2004 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2001 മുതല്‍ 2005 വരെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാരച്ചാല്‍ വാര്‍ഡില്‍ നിന്നും മത്സരിച്ചുജയിച്ച ബാലകൃഷ്ണന്‍ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മുതല്‍ 2011 വരെ തവിഞ്ഞാല്‍ ഡിവിഷനെ പ്രതിനീധികരിച്ച് ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. ഇതിനിടെ 2007 മുതല്‍ 2009 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായും അദ്ദേഹം ചുമതലയേറ്റു. ടെലഫോണ്‍ അഡൈ്വസറി അംഗം, ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണന്‍ എതിര്‍സ്ഥാനാര്‍ത്ഥി എല്‍ ഡി എഫിലെ ഇ എ ശങ്കരനെ 7583 വോട്ടിനാണ് തോല്‍പ്പിച്ചത്.  2016ല്‍ ബത്തേരി മണ്ഡലത്തില്‍ രണ്ടാമതും മത്സരിക്കാനെത്തിയ ഐസി എല്‍ ഡി എഫിലെ രുഗ്മിണി സുബ്രഹ്മണ്യനെ 11198 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ബത്തേരി മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനാണ് ഐ സി ബാലകൃഷ്ണനിറങ്ങുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *